കുമരകത്തും ദുരന്തം അകലെയല്ല…!! രജിസ്ട്രേഷനും ലൈസെൻസുമില്ലാത്ത ഹൗസ്ബോട്ടുകൾ നിരവധി..! ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്..! കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കുമരകത്തെ ഹൗസ്ബോട്ടുകളിൽ പരിശോധന
സ്വന്തം ലേഖകൻ കോട്ടയം: പല്ലന മുതൽ തേക്കടി വരെയുള്ള ബോട്ടപകടങ്ങൾക്ക് ദുരന്തസാക്ഷ്യമായി മാറിയ നാടാണ് കേരളം. താനൂരിലെ ബോട്ട് അപകടകത്തെ കുറിച്ച് പറയുമ്പോൾ കോട്ടയംകാർക്ക് ഓര്മവരിക നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തമാണ്. ടൂറിസം ഗ്രാമമായ കുമരകത്തിന് ഇന്നും ആശങ്ക വെടിയാനായിട്ടില്ല . തലങ്ങും വിലങ്ങും ഹൗസ്ബോട്ടുകൾ പായുന്ന വേമ്ബനാട്ടു കായലിലും ദുരന്തങ്ങൾ അകലെയല്ല. എപ്പോൾ വേണമെങ്കിലും ആഘോഷയാത്ര കണ്ണീരിലൊടുങ്ങാം. കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ഹൗസ്ബോട്ടുകളാണ്. സഞ്ചാരികളുടെ ആവശ്യമനുസരിച്ച് ഏതു ഹൗസ്ബോട്ടും ശിക്കാരയും ലഭ്യമാകും. എന്നാൽ, ഇവയെല്ലാം കൃത്യമായ പരിശോധനസംവിധാനങ്ങൾ പാലിക്കുന്നുണ്ടോ […]