കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും  ജൂൺ 10ന്

കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10ന്

സ്വന്തം ലേഖകൻ

കോട്ടയം : കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10 ശനിയാഴ്ച 9 മണിമുതൽ കവണാറ്റിൻകര കെ വി കെ ഹാളിൽ വച്ച് നടക്കും.

പത്താം ക്ലാസ് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വർക്കും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കുമായാണ് കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുക്കാം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷെറഫ് പി ഹംസ പരിപാടിയുടെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നയിക്കും . സംഘം പ്രസിഡന്റ് വി ജി അജയൻ അധ്യക്ഷത വഹിക്കും.

പാലാ സെൻറ് തോമസ് കോളേജ് റിട്ട. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ടോമി ചെറിയാൻ കരിയർ ഗൈഡൻസ് സെമിനാർ നയിക്കും . കുട്ടികൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിന് ഫോൺ മുഖേനയും ഓൺലൈൻ മുഖേനയും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

കൂടുതൽ
വിവരങ്ങൾക്ക്

ഫോൺ: 9656912179, 9447355377.

ഓൺലൈൻ രജിസ്ട്രേഷൻ :
https://surveyheart.com/form/6479c1eb6f416