കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ കണ്ടെത്തി ; അവശനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും താൽക്കാലിക സ്ഥലമാറ്റം ലഭിച്ച് കാസർകോട് എത്തിയ ജീവനക്കാരനെ
സ്വന്തം ലേഖകൻ കാസർകോട്: എ.പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കാസർകോടെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സാനിറ്റൈസർ അകത്തുചെന്ന് അവശനിലയിൽ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഷിബുവിനെയാണ് (46) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഷിബു കാസർകോടെത്തിയത്. കാസർകോട്ട് 53 എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് ഷിബുവിന് കാസർകോട്ടേക്ക് താൽക്കാലിക സ്ഥലംമാറ്റം നൽകിയത്. തിരുവനന്തപുരത്ത് കണ്ടെയ്ൻമെന്റ് സോണിൽ കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ്. ഇവിടെയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൂന്നുദിവസമായി കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ് ഇതറിയാതെയാണ് ഷിബു കാസർകോടെത്തിയത്. എന്നാൽ ഡിപ്പോയിലെത്തിയ […]