“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് അനാദരവ് കാണിച്ച് പോലീസ് സർജൻ; പതിനൊന്നരയ്ക്ക് ഇൻക്വസ്റ്റ് നടപടികൾ  പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഞ്ച് മണിക്കൂർ നിലത്ത് കിടത്തി; മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ നിത്യ സംഭവം

“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് അനാദരവ് കാണിച്ച് പോലീസ് സർജൻ; പതിനൊന്നരയ്ക്ക് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഞ്ച് മണിക്കൂർ നിലത്ത് കിടത്തി; മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ നിത്യ സംഭവം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്യാനെത്തിച്ച മൃതദേഹത്തോട് പൊലീസ് സർജൻ അനാദരവ് കാണിച്ചതായി പരാതി.

ചങ്ങാനേശ്ശേരി കുറിച്ചി ഔട്ട്‌ പോസ്റ്റിൽ താമസിക്കുന്ന പൊന്നപ്പൻ ആചാരിയുടെ മൃതദേഹത്തോടാണ് പോലീസ് സർജൻ അനാദരവ് കാണിച്ചത് . കോട്ടയം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോക്ടർ ലിസാ ജോണിനെതിരെയാണ് ആരോഗ്യമന്ത്രിക്ക് പൊന്നപ്പന്റെ ബന്ധുക്കൾ പരാതി നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നപ്പൻ ആചാരി ഈ മാസം രണ്ടിനാണ് മരണപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ചിങ്ങവനം പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ മാസം മൂന്നിന് പതിനൊന്നരയോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി വിട്ട് നൽകുകയും ചെയ്തു.

എന്നാൽ പോലീസ് സർജൻ ഡോക്ടർ ലിസ ജോൺ പോസ്റ്റുമോർട്ടത്തിനായി എത്തിച്ച ബോഡി മണിക്കൂറുകളോളം നിലത്ത് കിടത്തുകയും മനപ്പൂർവ്വം കാലതാമസം വരുത്തുകയും ചെയ്തുവെന്നാണ് പരാതി.

“എങ്ങെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല താൻ ഇവിടെ ഇരിക്കുന്നതെന്നാണ്” ഡോക്ടർ പൊന്നപ്പൻ ആചാരിയുടെ ബന്ധുക്കളോട് പറഞ്ഞത്…

11.30 ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വൈകിട്ട് നാലുമണിയോടെയാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ബോഡി ബന്ധുക്കൾക്ക് വിട്ടു കിട്ടിയത് ആറുമണിയോടെയും.

ഈ കാലതാമസം മൂലം ആചാരപ്രകാരമുള്ള ചടങ്ങുകൾ പോലും നടത്താതെയാണ് മൃതദേഹം ദഹിപ്പിക്കേണ്ടി വന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വളരെ ക്രൂരവും നീചവുമായ പ്രവർത്തിയാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബന്ധുക്കൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ഡോക്ടറുടെ നടപടിക്കെതിരെ പൊന്നപ്പൻ ആചാരിയുടെ മകൾ മെഡിക്കൽ കോളേജ് ആർഎംഒ യ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ മൃദദേഹങ്ങളോടെ അനാഥരവ് കാണിക്കുന്നത് ആദ്യത്തെ സംഭവമല്ല. നിരന്തരം പരാതികൾ ഉണ്ടായിട്ടും അധികൃതർ നടപടി മാത്രം എടുക്കുന്നില്ല.