കൂടത്തായി ; ജോളിയെ സഹായിച്ച ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പുറത്താക്കി
സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വികെ ഇമ്പിച്ചി മോയിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയും ഇമ്പിച്ചി മോയിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പൊലീസിന്റെ പിടിയിലാകുന്നതിനു മുമ്പ്് ജോളി ഇമ്പിച്ചി മോയിയെ നിരവധി തവണ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പൊലീസിന് […]