play-sharp-fill

മാന്നാർ മത്തായിയിലെ എൽദോയും കിരീടത്തിലെ ഹൈദ്രോസും ; ചിരിയുടെ ‘മുതലാളി’ അരങ്ങൊഴിഞ്ഞിട്ട് 11വർഷങ്ങൾ ; ഓർമപ്പൂക്കൾ അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

തേർഡ് ഐ ബ്യൂറോ   മലയാളത്തിന്റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് 11 വര്‍ഷങ്ങൾ പിന്നിടുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കാന്‍ സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫക്ക് ചുരുക്കം ചില വർഷങ്ങൾ കൊണ്ടുതന്നെ സാധിച്ചു. 70- ല്‍ ‘അഷ്ടവക്രന്‍’ എന്ന ചിത്രത്തിലൂടെയാണ് കൊച്ചിൻ ഹനീഫ സിനിമാജീവിതം ആരംഭിച്ചത്. തുടക്ക കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തിളങ്ങിയിരുന്നത്. പിന്നീട് തമിഴില്‍ സംവിധായകനും തിരക്കഥാകൃത്തുമായി. ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. […]

മദ്യപിക്കില്ല,പുകവലിക്കില്ല, മറ്റു ദുശീലങ്ങളൊന്നുമുണ്ടായിരുന്നില്ല ; എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി മരിച്ചു : കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കവെച്ച് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഇന്നും സിനിമാ പ്രേമികൾ നെഞ്ചിലേറ്റുന്ന പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്ക് വെയ്ക്കുകയാണ് ശ്രീകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് തനിക്ക് ഹനീഫയെന്ന് അദ്ദേഹം കുറിച്ചു. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ശ്രീകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ‘മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.മദ്യപിക്കില്ല, പുകവലിക്കില്ല, […]