play-sharp-fill

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെ വീണ്ടും വിവാദത്തില്‍; സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍; ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനോട് ഡിസിപി കാണിച്ചത് മര്യാദകേടെന്ന് സഹപ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ‘അക്ഷയപാത്രം’ എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍. സി.പി.ഒ പി.എസ്.രഘുവിനെതിരേ ഡി.സി.പി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് നടപടി. ഫെബ്രുവരി 17നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ടീവെന്‍ഡിങ് മെഷീനും ലഘുഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയത്. സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ദീര്‍ഘനേരം ഭക്ഷണമോ വെള്ളമോ […]

പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് അധികം ‘ഷോ’ വേണ്ട; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിസ് ഓഫീസര്‍ ഐശ്വര്യക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

സ്വന്തം ലേഖകന്‍ കൊച്ചി: മഫ്തി വേഷത്തില്‍ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ കൊച്ചി ഡി സി പിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ഔദ്യോഗിക വാഹനത്തില്‍ എത്തിയിട്ടും തന്നെ മനസിലാക്കാന്‍ പാറാവ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥയ്ക്കായില്ല എന്ന കുറ്റം ചുമത്തിയാണ് ഡി സി പി ഐശ്വര്യ ഡോംഗ്രേ പാറാവുകാരിയെ രണ്ട് ദിവസം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. ഡി സി പിയുടെ ഈ ശിക്ഷാരീതിയോട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനിലുള്ളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. […]

മഫ്തിയിലെത്തിയപ്പോൾ തിരിച്ചറിഞ്ഞില്ല ; പാറാവ് നിന്ന വനിതാ പൊലീസിനെതിരെ ശിക്ഷാനടപടി സ്വീകരിച്ച് കൊച്ചിയിലെ വനിതാ ഡി സി പി

സ്വന്തം ലേഖകൻ കൊച്ചി : മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാൻ കഴിയാതെ പോയ വനിതാ പൊലീസിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ച് കൊച്ചിയിലെ വനിതാ ഡി സി പി ആശ്വര്യ ഡോങ്റേ. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ കയറിപ്പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് ഡിസിപിയെ തടഞ്ഞത്. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി. പാറാവ്‌ ജോലി ഏറെ ജാഗ്രത വേണ്ട ഒന്നാണ്. വനിതാ പൊലീസിനെ ഈ കുറ്റത്തിനാണ് ട്രാഫിക്കിലേക്ക് മാറ്റിയതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡിസിപി പറഞ്ഞു. അവിടെ അവർ […]