‘അത് മാപ്പര്‍ഹിക്കാത്ത കുറ്റം’; കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

Spread the love

തിരുവനന്തപുരം: കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വർധിച്ചുവരുന്ന ജാതീയമായ വേർതിരിവുകള്‍ക്കെതിരെയും ക്യാമ്പസുകളിലെ വിവേചനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയെ പരാമർശിച്ച്‌ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ജീവിതം മുഴുവൻ ജാതീയ വേർതിരിവുകള്‍ക്കെതിരെ പോരാടിയ മഹാനാണ് ഡോ. ബി.ആർ. അംബേദ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക നീതിക്കായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രാജ്യത്തിന് എക്കാലവും വഴികാട്ടിയാണ്. എന്നാല്‍, ഇന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതീയത തലപൊക്കുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം കുറിച്ചു.

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്.

കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്. പുരോഗമന കേരളത്തിന് ഇത്തരം വാർത്തകള്‍ ഒട്ടും ഭൂഷണമല്ല’ – മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കാൻ ‘രോഹിത് വെമുല ആക്റ്റ്’ നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിന് പകരമായി കൊണ്ടുവന്ന യുജിസി മാർഗനിർദ്ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകള്‍ക്കെതിരെ ജനാധിപത്യ സമൂഹം ഒന്നിച്ച്‌ നില്‍ക്കണമെന്നും, സമത്വത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറുടെ ആശയങ്ങള്‍ നമുക്ക് കരുത്ത് പകരട്ടെ എന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.