Spread the love

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലില്‍ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യാപക്ഷ പരിഗണിക്കും മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയായിരുന്നു പൊലീസ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാവും പൊലീസ് കോടതിയിൽ ആവശ്യപ്പെടുക.

3 ദിവസത്തേക്കാവും കസ്റ്റഡി ചോദിക്കുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group