വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു..! പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ

സ്വന്തം ലേഖകൻ വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ ആകെ ആറ് പേർ ഉണ്ടായിരുന്നതായും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു.ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് […]

എല്ല്, മുള്ള്,വേപ്പില തുടങ്ങിയവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ..! ഉച്ച ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ; വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: ഉച്ചഭക്ഷണം പാഴാക്കുന്ന സംബന്ധിച്ച വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് കണ്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാവൂവെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു. കഴിക്കുവാന്‍ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ല. ഓഫീസില്‍ മാത്രമല്ല വീട്ടിലും […]

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ രാത്രി വരെ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു.1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ […]

തൃശൂർ ദേശീയപാതയിൽ ആന ഇടഞ്ഞു…! ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ കൊമ്പൊടിഞ്ഞു; എലിഫന്റ് സ്ക്വാഡെത്തി തളച്ചു

സ്വന്തം ലേഖകൻ തൃശൂർ : തൃശ്ശൂരിൽ ആന ഇടഞ്ഞു. തൃശൂർ മുടിക്കോട് ദേശീയപാതയിലാണ് ആന ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു..! യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഫയർഫോഴ്സെത്തി തീ അണച്ചു

സ്വന്തം ലേഖകൻ കൊച്ചി : ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു.മാർത്താണ്ഡവർമ്മ പാലത്തിൽ വെച്ചാണ് അപകടം. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക്  നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമൊഴിവായി. കാക്കനാട് നിന്നും ചാലക്കുടിക്ക്  പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.  

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതൽ . ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. […]

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ 8 മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നും, […]

പത്തനംതിട്ട മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രിയിൽ മോഷണം; ഫാർമസി ജീവനക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചു ; ചാപ്പലിലെ കാണിക്ക വഞ്ചി അപഹരിച്ച ശേഷം ഉപേക്ഷിച്ചു..! സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം..

സ്വന്തം ലേഖകൻ പത്തനംതിട്ട : മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ മോഷണം. ഫാർമസി ജീവനക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. എന്നാൽ മോഷണം സി സി ടി വി ക്യാമറയിൽ മോഷണ ദൃശ്യം പതിഞ്ഞത് കള്ളൻ അറിഞ്ഞില്ല. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഫാർമസി ജീവനക്കാരി ബിന്ദു വേണുഗോപാലിന്റെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്. ഇത് കൂടാതെ ആശുപത്രിക്കുള്ളിലെ ചാപ്പലിൽ നിന്നും മോഷ്ടിച്ച കാണിക്ക വഞ്ചി ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യ്തു. […]

മറ്റു കുട്ടികളിൽ മാനസിക സംഘർഷത്തിന് കാരണം..! കുട്ടികളുടെ ഫോട്ടോ വച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട..! ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ വിലക്കി ബാലാവകാശ കമ്മീഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള ഫോട്ടോവെച്ചുള്ള ബോര്‍ഡുകള്‍ മറ്റു കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നതായി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ബാലാവകാശ കമ്മീഷൻ ചെയർപഴ്‌സൻ കെവി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, പിപി ശ്യാമളാദേവി എന്നിവരുടെ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മീഷൻ നിർദേശം […]

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇപ്പൊൾ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും. അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ […]