
കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം മെമ്പർ.
കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും
കോഴിക്കോട് ജില്ലയില്‍ ‘കൈപ്പത്തി’ ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും വിജയിക്കുമെന്നും മുസ്‌ലിം ലീഗിന് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗോപീ കൃഷ്ണ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയം കുറിക്കാറില്ലായിരുന്നു. ഔദ്യോഗികമായി ചില രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തതിനാലും എൻ്റെ മുൻകാല രാഷ്ട്രീയ നിലപാടുകളും പരിഗണിച്ചായിരുന്നു ഈ മൗനം. തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഒപ്പം ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും.
രണ്ട് വർഷം ഈ മേഖലയില്‍ പണിയെടുത്തിട്ടും ഒരു പ്രവചനം നടത്താനുള്ള ആത്മവിശ്വാസം ഇപ്പോഴുമുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. പക്ഷേ, ചെയ്ത ജോലിയില്‍ പൂർണ്ണമായ തൃപ്തിയും ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് തന്നെ ചില

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലയിരുത്തലുകള്‍ പങ്കുവെക്കുന്നു:
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകും.
85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും (അതിലധികമായാലും അത്ഭുതപ്പെടാനില്ല).
വടക്കൻ കേരളത്തില്‍ യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകും.
കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകും.
കോഴിക്കോട് ജില്ലയില്‍ ‘കൈപ്പത്തി’ ചിഹ്നത്തില്‍ കുറഞ്ഞത് 3 എംഎല്‍എമാരെങ്കിലും വിജയിക്കും.
മുസ്‌ലിം ലീഗിന് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എ ഉണ്ടാകാൻ സാധ്യതയുണ്ട്.
തൃശ്ശൂരില്‍ യുഡിഎഫ് പ്രതാപകാലത്തെ പ്രകടനത്തിലേക്ക് തിരിച്ചെത്തും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പകുതിയിലധികം സീറ്റുകള്‍ യുഡിഎഫ് നേടും.
എല്‍ഡിഎഫ് നിലനിർത്തുന്ന സീറ്റുകളില്‍ പോലും ഭൂരിപക്ഷം ഗണ്യമായി കുറയും.
മത്സരിക്കുന്ന മന്ത്രിമാരില്‍ കുറഞ്ഞത് 8 പേരെങ്കിലും ഇത്തവണ നിയമസഭ കാണില്ല.
എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിക്ക് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.
നിലവിലെ എല്‍ഡിഎഫ് സർക്കാരിന്റെ ഭാഗമായ 2 മുതല്‍ 3 വരെ പാർട്ടികള്‍ക്ക് ഒരു എംഎല്‍എ പോലും ഇല്ലാത്ത അവസ്ഥ വരും.
യുഡിഎഫില്‍ വർഷങ്ങളായി എംഎല്‍എമാരില്ലാതിരുന്ന പാർട്ടികള്‍ക്ക് ഇത്തവണ എംഎല്‍എമാരും മന്ത്രിമാരും ഉണ്ടാകും.
ബിജെപിക്ക് പരമാവധി 3 സീറ്റുകള്‍ വരെ ലഭിക്കാം, എങ്കിലും ഒന്നുപോലും ഉറപ്പിച്ചു പറയാനാകില്ല.
കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് വിഹിതം ഗണ്യമായി ഉയർത്തും.
ട്വന്റി-20യുമായുള്ള കൂട്ടുകെട്ട് പൂർണ്ണമായ ബിജെപി-ട്വന്റി20 വോട്ട് ഏകീകരണത്തിന് സഹായിക്കില്ല.
NB: ഇതിനെ ടീമിൻ്റെ വിലിയിരുത്തലായി വ്യാഖ്യാനിക്കരുത്, 2 വർഷം ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചതിൻ്റെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ വിലയിരുത്തല്‍ മാത്രമാണ്.



