play-sharp-fill

സംസ്ഥാന സർക്കാർ ജീവനക്കാർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ജോലിയ്ക്ക് ഹാജരായാൽ മതി ; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണവുമായി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ജോലിക്ക് നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചത്താലത്തിൽ ജീവനക്കാർക്ക് മാർച്ച് 31 വരെ ശനിയാഴ്ചകളിൽ(നാളെ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് സി, ഡി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്. അതേസമയം ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതുപ്രകാരം മാർച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും […]