play-sharp-fill

മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ലീഗ്

സ്വന്തം ലേഖകൻ മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ജപ്തിയുടെ മറവില്‍ മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാക്കൾ. മലപ്പുറത്ത്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് മെമ്ബര്‍ സിടി അഷ്‌റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സര്‍ക്കാരിന്റെ ബോധപൂര്‍വമായ നടപടി ആണെന്നാണ് ലീഗ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്ബറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സര്‍ക്കാരും […]

അമ്മ പതിനാലുകാരനായ മകനെ പീഡിപ്പിച്ച സംഭവം : അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട് ; കടയ്ക്കാവൂർ പോക്‌സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയെക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ പരാതിയല്ല ഇതെന്നും ഒപ്പം കുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ […]