play-sharp-fill

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്  ; ഓൺലൈൻ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാല് പേർ പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ക്രൈം‌ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37), മലപ്പുറം പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്സ്‌വെല്‍ ഗബ്രിയേല്‍(25), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22) എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈനായി വിവിധ വെബ് സൈറ്റുകളിലൂടെ എസ്കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തു വന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച്‌ എറണാകുളം […]

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ മുഴുവൻ അന്വേഷണ ഉദ്യോഗസ്ഥർക്കും ഗുഡ് സർവീസ് എൻട്രി

  സ്വന്തം ലേഖകൻ വടകര: കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും സങ്കീർണ്ണമായ കേസായി കോഴിക്കോട് കൂടത്തായിയിലെ കൂട്ടകൊലപാതകങ്ങൾ. സംഭവത്തിന്റെ ചുരുൾ അഴിക്കാൻ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ റൂറൽ എസ്പിയുടെ ഗുഡ് സർവീസ് എൻട്രി നൽകിയിരിക്കുകയാണ്. കേസിൽ ഭാഗമായ പോലീസ് ഡ്രൈവർ ഉൾപ്പടെയുള്ള 15 ഉദ്യോഗസ്ഥർക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ച റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിൽ, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നൽകിയ അഡീഷണൽ എസ്പി സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസൻ, എസ്ഐ ജീവൻ […]

ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ വ്യാജമായി പ്രചരിപ്പിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനിയിൽ ടി.സി 39/1920 ൽ അജിത്ത് എന്ന് വിളി പേരുള്ള അജേഷി(19) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ പിഴ അടക്കാൻ നിർദ്ദേശിച്ചതിന് പൊലീസ് ഉദ്യോഗസ്ഥയോട് കയർത്തു സംസാരിച്ചു, പൊലീസിന്റെ ഔദ്യോഗിക രേഖകൾ വലിച്ചെറിഞ്ഞു, കൃത്യനിർവഹണം തടസപ്പെടുത്തി, സോഷ്യൽ മീഡിയയിൽ പൊലീസിനെ മോശമായി ചിത്രീകരിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. […]

പെരിയ ഇരട്ടക്കൊലക്കേസ് : കേരളാ പോലീസിനും സിബിഐയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  സ്വന്തം ലേഖിക കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കേരള പോലീസിനും സിബിഐക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്തതാണ് ഹേക്കോടതിയുടെ വിമർശനത്തിനിടയാക്കിയത്. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡിജിപിയുടെ നടപതി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പെരിയയിൽ കൊലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതീയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. […]

ഓപ്പറേഷൻ റേഞ്ചർ ; 198 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

സ്വന്തം ലേഖിക തൃശൂർ : കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമായി പൊലീസ് തുടങ്ങിയ ‘ഓപ്പറേഷൻ റേഞ്ചർ’ഓരോദിവസം പോകും തോറും വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. ഈ മാസം ഒന്നിനാരംഭിച്ച പദ്ധതി പ്രകാരം, ഇതുവരെ 198 പിടികിട്ടാപ്പുള്ളികൾ അടക്കം 1146 അറസ്റ്റ് ചെയ്തതായി തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അറിയിച്ചു. ഇതിൽ 948 പേർ വിവിധ വാറന്റ് കേസുകളിൽപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെട്ട തൃശൂർ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരും വാറന്റ് കേസ് പ്രതികളുമായി വലയിൽ കുരുങ്ങിയത്. 165 കുറ്റവാളികളുടെ പേരിൽ മുൻകരുതൽ […]

പോലീസുകാർ പോലീസിന്റെ പണിതന്നെ ചെയ്താൽ മതി ; മറ്റു ബിസിനസുകൾ വേണ്ട : ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഡ്യൂട്ടിയുടെ മറവിൽ സ്വകാര്യബിസിനസ് നടത്തുന്ന പൊലീസുകാർക്ക് പിടി വീഴുന്നു. ഭൂരിപക്ഷം പൊലീസുകാർ വിശ്രമമില്ലാതെ ജോലിചെയ്യുമ്പോൾ സ്പെഷ്യൽ യൂണിറ്റ് തരപ്പെടുത്തി ‘അദർഡ്യൂട്ടി’ ചെയ്ത് മുങ്ങുന്നവരെ പിടിക്കാനായി അത്തരക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. വയർലെസ്വഴി തെറിയഭിഷേകം നടത്തുന്നവർക്കും പിടിവീഴും. മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പൊലീസുകാരെ ജനസമ്ബർക്ക ഡ്യൂട്ടികളിൽ നിയോഗിക്കാതെ കൗൺസലിങ്ങിനയക്കാനും ഡിജിപി നിർദേശിച്ചു. പൊലീസിന്റെ മുഖം കൂടുതൽ മികച്ചതാക്കാനും മേൽ-കീഴ് ബന്ധം ശക്തമാക്കാനുമായി പൊലീസ് മേധാവി ഇറക്കിയ സർക്കുലറിലാണ് ‘നല്ല നടപ്പ് ‘ നിർദേശം. മുഖ്യമന്ത്രി […]

ഫെസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിറപറ എം.ഡി യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി യുവതി ; നിറപറ മുതലാളി കുടുക്കിലേക്കോ ?, യുവതിയ്ക്ക് പിന്നിൽ വൻസംഘമെന്ന് പോലീസ്

  സ്വന്തം ലേഖിക പെരുമ്പാവൂർ: ഫേസ്ബുക് ചാറ്റ് പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി നിറപറ എംഡി ബിജു കർണ്ണനിൽ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പൻ സംഘം. ഒരു വർഷമായി സീമ വ്യവസായിയുമായി ഫേസ്ബുക് ബന്ധം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പല പേരുകൾ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും. 50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തുവെന്ന് ഭാര്യയോട് പറഞ്ഞ് പണം തട്ടുമെന്ന ഭീഷണിയെത്തിയതും ബിജു കർണ്ണൻ പരാതി നൽകിയതും. സീമ ബിജു കർണ്ണനുമായി നടത്തിയ […]

പോലീസ് സ്‌റ്റേഷനുകളുടെ രൂപം മാറുന്നു ; ഐടി കമ്പനി ഓഫീസുകളുടെ മാതൃകയാക്കാൻ ശുപാർശ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയിൽ നിർമ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സ്റ്റേഷന്റെ ഉൾവശം കാബിനുകളും ക്യുബിക്കിളുകളുമായി നിർമ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണവും നടത്താൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. തൊണ്ടിമുതലുകളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമെ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കാൻ പാടുള്ളു. വലിയ ജനാലകൾ, എക്സ്ഹോസ്റ്റ് ഫാനുകളുള്ള ടോയ്ലറ്റുകൾ എന്നിവ നിർമ്മിച്ചിരിക്കണമെന്നും നിർദേശമുണ്ട്. ചുവരുകൾക്കായി അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, വുഡ് വീനറുകൾ, ഫൈബർ തുടങ്ങിയവയും വാതിലുകൾക്കായി അയൺ […]

കൂടത്തായി കൊലപാതക പരമ്പര ; മരിച്ച സിലിയുടെ നാൽപത് പവൻ സ്വർണ്ണം കാണാനില്ല, കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്. ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് […]

പീഡനദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; ഒരാൾ പോലീസ് പിടിയിൽ

  സ്വന്തം ലേഖിക നേമം : യുവതിയെ പീഡിപ്പിതിന് ശേഷം ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു . നേമം കല്ലിയൂർ സ്വദേശിയായ രാജീവ് (36) ആണ് നേമം പോലീസിന്റെ പിടിയിലായത് . ഈ കേസിൽ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട് . പിടിയിലായ പ്രതിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിൽ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .