പീഡനദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; ഒരാൾ പോലീസ് പിടിയിൽ

metal prison bars with handcuffs on black background

 

സ്വന്തം ലേഖിക

നേമം : യുവതിയെ പീഡിപ്പിതിന് ശേഷം ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു . നേമം കല്ലിയൂർ സ്വദേശിയായ രാജീവ് (36) ആണ് നേമം പോലീസിന്റെ പിടിയിലായത് . ഈ കേസിൽ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട് .

പിടിയിലായ പ്രതിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിൽ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .