video
play-sharp-fill

പ്രവാസിയുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയ 40 മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല ; മദ്യകുപ്പികള്‍ മുക്കിയ എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: ലോക് ഡൗണിനിടെ അമിത മദ്യം കൈവശം വച്ചുവെന്ന് ആരോപിച്ച് പ്രവാസിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 40 മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല. മദ്യകുപ്പികള്‍ കടത്തിയ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യകുപ്പികള്‍ കടത്തിയ സൗത്ത് സ്റ്റേഷനിലെ എസ്ഐമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അമിതമദ്യം കൈവശം വച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഒന്നാം തീയതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. റെയ്ഡില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ വിദേശമദ്യം എസ്ഐയും സംഘവും വാഹനത്തില്‍ […]