ശ്രദ്ധിക്കുക, ഹാക്കർമാർ വ്യാപകമാകുന്നു…! വാട്‌സ്ആപ്പിന് വേണം ഇരട്ടപൂട്ട് ; ഉപഭോക്താക്കൾക്ക് പൊലീസ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്തു തുടങ്ങിയതോടെ ഹാക്കർമാരിൽ നിന്ന് സ്വന്തം വാട്‌സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിർത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്റ സൈബർ ഡോമിന്റെ മുന്നറിയിപ്പ്. ഹാക്കർമാരിൽ നിന്നും വാട്‌സ്ആപ് ഉപയോക്താക്കൾ ടുസ്‌റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താവിെന്റ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും വാട്‌സ്ആപ് തുറക്കാൻ ശ്രമിക്കുന്നത് തടയുന്നതിനാണ് ഈ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ടു സ്‌റ്റെപ് വെരിഫിക്കേഷൻ ചെയ്യേണ്ടതിങ്ങനെ ടു സ്‌റ്റെപ് വെരിഫിക്കേഷൻ വഴി വാട്‌സ്ആപ്പ് സുരക്ഷിതമാക്കാൻ വളരെ എളുപ്പമാണ്. ചുരുങ്ങിയ സമയം കൊണ്ടു […]

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ ഡോം കൊച്ചിയിലും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സൈബർ കുറ്റ കൃത്യങ്ങൾ വര്‍ധിച്ചു വരുന്ന അവ തടയുന്നതിനായി കൊച്ചിയിലും കേരളാ പൊലീസിന്‍റെ സൈബര്‍ ഡോം സജ്ജമായി. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ദരും സൈബർ ഡോംമിന്റെ ഭാഗമാകും. അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകത്ത് അതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുകയാണ്. എന്നാൽ ഇവയുടെ അന്വേഷണം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് സൈബര്‍ ഡോം. കാക്കനാട് ഇന്‍ഫോ […]

അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു: പതിനാറുകാരൻ പാലായിൽ സൈബർ സെല്ലിന്റെ വലയിൽ കുടുങ്ങി; ജില്ലയിൽ നിരീക്ഷമത്തിലുള്ളത് അൻപതിലേറെ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകൾ; പി ഹണ്ടുമായി വേട്ടയ്ക്കിറങ്ങി ജില്ലാ സൈബർ സെല്ലും

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട പതിനാറുകാരനെ ജില്ലാ പൊലീസ് പൊക്കി. ഇന്റർ പോളിന്റെ നിർദേശ പ്രകാരമാണ് ജില്ലാ സൈബർ സെല്ലിന്റെ നടപടി. ഇതോടെ ജില്ലയിൽ ഓപ്പറേഷൻ പി – ഹണ്ട് പ്രകാരമുള്ള ആദ്യ അറസ്റ്റാണ് നടന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലിടത്താണ് റെയ്ഡ് നടന്നത്. ഇതെല്ലാം ഇന്റർ പോൾ നൽകിയ നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നാല് റെയ്ഡ് അടക്കം ജില്ലയിൽ പതിനെട്ടിടത്താണ് സൈബർ പൊലീസ് സംഘം […]