ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിലും ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിലും മോഷണം ; പോലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് ഒടുവിൽ വലയിൽ ; പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോൾ ആർപ്പുവിളിച്ച് ജനങ്ങൾ

മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ. കൊട്ടാരക്കര ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ് (41)നെയാണ് മാന്നാർപൊലീസ് പിടികൂടിയത്. ഒരാഴ്ച്ചിക്കിടെ ക്ഷേത്രത്തിൽ അടക്കം 20 ഓളം സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. മാന്നാർ , പരുമല, ചെന്നിത്തല പ്രദേശങ്ങളിലായിരുന്നു മോഷണം. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയിൽ മോഷണം നടന്നതിനാൽ ഇതിനു പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളിലാണ് മോഷ്ടാവ് […]

കടകൾ കുത്തിതുറന്ന് മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ; പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയത് ബാർ ഹോട്ടലിൽ നിന്നും

സ്വന്തം ലേഖകൻ മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശിയായ വേണുഗാനനെയാണ് പൊലീസ് പിടികൂടിയത്. സ്ഥിരം മോഷ്ടാവായിരുന്ന പ്രതി 2002 ൽ നടന്ന ഒരു കൊലപാതകത്തിൽ ഒൻപത് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. കടകൾ കുത്തി തുറന്ന് മോഷണം നടത്തി ആ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയുമാണ് പ്രതിയുടെ പതിവ് രീതി. പണത്തോടൊപ്പം കടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്‌ക്ക് പ്രതി മോഷ്ടിച്ചിരുന്നു. ഇത് അന്വേഷണത്തിന് […]

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ ; യുവതിയെ പീഡിപ്പിച്ചത് സഹായ വാഗ്ദാനവുമായി എത്തിയ ബസ് കണ്ടക്ടർമാർ

സ്വന്തം ലേഖകൻ കണ്ണൂർ: പയ്യോളിയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങിയിറങ്ങി ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി കണ്ണൂരിലെത്തിയ 26കാരിയെയാണ് പറശിനിക്കടവിലെ തീരം ടൂറിസ്റ്റ് ഹോമിൽ കൊണ്ടുവന്ന് ബസ് കണ്ടക്ടർമാർ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസിൽ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂർ ബസ്റ്റാന്റിലെത്തിയത്. യുവതിയക്ക് സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ […]