play-sharp-fill
കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടി വലയിൽ വീഴ്ത്തും ; മോഷണം നടത്തുന്നത് സംഘത്തിലെ മറ്റ് രണ്ട് പേർ ; വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തുന്ന മൂവർ സംഘത്തിന്റെ കഥ ഇങ്ങനെ

കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടി വലയിൽ വീഴ്ത്തും ; മോഷണം നടത്തുന്നത് സംഘത്തിലെ മറ്റ് രണ്ട് പേർ ; വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തുന്ന മൂവർ സംഘത്തിന്റെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ

ചാത്തന്നൂർ: വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാനത്ത് ഉടനീളം മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനികളായ മൂവൻ സംഘം അറസ്റ്റിൽ.

മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് മൂവരും ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണ് മോഷണ ശ്രമത്തിനിടയിൽ പൊലീസിന്റെ വലയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി കല്ലുവാതുക്കൽ എത്തി ഓട്ടോ വിളിച്ച് നടയ്ക്കലിലേക്ക് പോയ വീട്ടമ്മപോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെടുകയും വീട്ടമ്മ പരാതിയുമായി സ്‌റ്റേഷനിൽ എത്തിയതോടെയാണ് തട്ടിപ്പ് കഥകൾ പുറത്തുവന്നത്.

ഓട്ടോ വിളിച്ചപ്പോൾ വീട്ടമ്മയായ തങ്കമ്മയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും കയറി. ഓട്ടോ കൂലി ലാഭിക്കാമല്ലോയെന്ന് തങ്കമ്മ കയറി. എന്നാൽ, ഇറങ്ങുന്നതിനു മുൻപ് കൂടെയുണ്ടായിരുന്ന സ്ത്രീ തങ്കമ്മയുടെ 3 പവനുള്ള മാല മോഷ്ടിക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയപ്പോഴാണ് സമാന കേസിൽ തട്ടിപ്പുകാരികൾ അറസ്റ്റിലായത് തങ്കമ്മ അറിയുന്നത്. ഇവിടെ വെച്ച് ‘കള്ളി’യെ തിരിച്ചറിഞ്ഞു.

ഒന്നര മാസമായി കേരളത്തിലെത്തി ബസുകളിലും മറ്റും തിരക്ക് സൃഷ്ടിച്ച ശേഷം ബാഗിൽ നിന്നും പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച് യാതൊരു സംശയവും തോന്നാത്ത വിധത്തിൽ മുങ്ങുന്നതായിരുന്നു മൂവർസംഘത്തിന്റെ രീതി.

കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നും പഴ്‌സ് തട്ടാനുള്ള ശ്രമത്തിനിടയിൽ സംഭവം ചാത്തന്നൂർ സ്റ്റേഷനിലെ വനിതാ പൊലീസീന്റെ ശ്രദ്ധയിൽപെട്ടതോടെയായിരുന്നു സംഘം പിടിയിലായത്.

സംഘത്തിലെ സുന്ദരി ഗംഗാദേവിയാണ്. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകൾ സ്ഥിരം സന്ദർശിക്കാറുള്ള ഗംഗാദേവി ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടും. അരോട് വർത്തമാനം പറഞ്ഞിരിക്കുന്ന സമയം മറ്റ് രണ്ട് പേർ മോഷണത്തിലേക്ക് കടക്കും. സംസ്ഥാനം ഒട്ടാകെ കവർച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ.