play-sharp-fill

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് വധശിക്ഷ കാത്തിരുന്ന പ്രതിയും കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല ചെയ്ത തടവുകാരനും ജയില്‍ ചാടി; ചുറ്റുമതില്‍ ഇല്ലാത്ത ഓപ്പണ്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് 75ഓളം കൊടുംകുറ്റവാളികളെ; കോവിഡ് മറയാക്കി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത് ഋഷിരാജ് സിങ്ങിന്റെ വകുപ്പില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്, കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല നടത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശ്രീനിവാസന്‍ എന്നീ പ്രതികള്‍ തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓപ്പണ്‍ ജയിലിലെ സ്ഥിരം തടവുകാര്‍ക്ക് പരോള്‍ നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സ്വഭാവമോ നല്ലനടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ എത്തിച്ചത്. തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റുന്നത് അയാളുടെ സ്വഭാവം […]

വ്യത്യസ്തമായ ഫാമിലി മാസ്‌ക് തയ്യാറാക്കൂ, സമ്മാനം നേടാം ; കൊറോണക്കാലത്ത് വ്യത്യസ്തമായ മത്സരവുമായി കേരളാ പൊലീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ മാസ്‌ക ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്തമായൊരു ചലഞ്ചുമായി കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്.കൊവിഡ് വ്യാപനം തടയാനും മാസ്‌ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും സമ്മാന പദ്ധതിയുള്‍പ്പെടുത്തി വ്യത്യസ്തമായ പ്രചാരണ പരിപാടിയാണ് സംസ്ഥാന പൊലീസ് ആവിഷ്‌കരിച്ചിരിക്കുന്നത് . വ്യത്യസ്തമായ ഫാമിലി മാസ്‌ക് തയ്യാറാക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. മത്സരത്തിലേക്ക് പുതിയ ഡിസൈന്‍ അയക്കുന്നവര്‍ക്ക് 3000 രൂപ […]