ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാധാരണക്കാരന് മാത്രം; ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്‍സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍; ഇവയെല്ലാം കിട്ടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ ദിവസവും തുറക്കാം; കോവിഡ് നിരക്ക് കുറയാത്തതിന് പിന്നില്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍: അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ പലതും ആവശ്യമില്ലാത്തത്; ലേഡീസ് സ്റ്റോറുകളുടെ മുന്നില്‍ വരെ പച്ചക്കറിയും പഴക്കുലയും നിരത്തി അവശ്യവസ്തുക്കടയാക്കുന്നു
സ്വന്തം ലേഖകന്‍ കോട്ടയം: ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ ഭൂരിഭാഗവും ആവശ്യമില്ലാത്തത്. ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്‍സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ലേഡീസ് സ്റ്റോര്‍ ഉടമകളില്‍ പലരും 10 പാക്കറ്റ് പാലും, 2 പഴക്കുലയും വെച്ച് അവശ്യവസ്തു വില്‍ക്കുന്ന കട എന്ന ഭാവത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക ടൗണുകളിലും ഒന്നിലധികം പലചരക്കു കടകളാണ് ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് ആഴ്ചയില്‍ […]