play-sharp-fill

കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വിഷുവിന് മുൻപായി നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ പതിനഞ്ചിന് മുൻപായി തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താവുന്ന തരത്തിലുള്ള ക്രിമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മീഷണർ വൃത്തങ്ങൾ വ്യക്തമാക്കി. ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മീഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇതിനുശേഷം ശനിയാഴ്ചയാകും മുഖ്യതിരഞ്ഞെടുപ്പ് […]

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കെ.ടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴെക്കും ചാനലുകളിലെത്തി പ്രതികരിക്കാതെ ശോഭാ സുരേന്ദ്രൻ ; കുമ്മനത്തെ തഴഞ്ഞ് അബ്ദുള്ളക്കുട്ടിയ്ക്ക് ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതിന്റെ നടുക്കത്തിൽ ആർ.എസ്.എസും : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്ന കണക്കുകൂട്ടലിൽ നേതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ വിജയ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ചർച്ചയ്ക്കായി ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. അതേസമയം […]

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ […]