ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച് വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം
സ്വന്തം ലേഖകന്‍ കോതമംഗലം: ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പെട്ട ചെല്ലപ്പനും യശോധയും വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍. 18 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം സിനിമാക്കഥയെ വെല്ലും. ചെല്ലപ്പനും യശോദയും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏര്‍പ്പെടുത്തി. പിന്നാലെ കോളനിയില്‍ നിന്നും പുറത്താക്കി. കുടില്‍കെട്ടി താമസിക്കാന്‍ ഒരിടമായിരുന്നു ആവശ്യം. ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒറ്റയ്ക്ക് കാട്ടില്‍ കുടില്‍കെട്ടി താമസിക്കുന്നതിന് വനംവകുപ്പുധികൃതരുടെ ഇടപെടല്‍ തടസ്സമായി. ആധാര്‍ കാര്‍ഡോ […]