play-sharp-fill
ജനങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞാലും വേണ്ടില്ല മുഖ്യമന്ത്രി ലൈവായി നിൽക്കണം ; ഇടത് സർക്കാർ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിപാലനത്തിനായി ചെലവായത് 2.53 കോടി

ജനങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞാലും വേണ്ടില്ല മുഖ്യമന്ത്രി ലൈവായി നിൽക്കണം ; ഇടത് സർക്കാർ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിപാലനത്തിനായി ചെലവായത് 2.53 കോടി

സ്വന്തം ലേഖകൻ

കൊച്ചി: ഇടത് സർക്കാർ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിപാലനത്തിന് വേണ്ടി മാത്രം ചെലവായത് 2.53 കോടി രൂപ. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് പുറമെ മറ്റ് മന്ത്രിമാരുടെ വെബ്‌സൈറ്റുകളുടെ പരിപാലത്തിന് ഇതുവരെ 40.71 ലക്ഷവും വിനിയോഗിച്ചിട്ടുണ്ട്.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്തെ ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് മുഖ്യമന്ത്രിമാരുടെയും മറ്റ് മന്ത്രിമാരുടെയും വെബ്‌സൈറ്റ് പരിപാലിക്കാൻ മാത്രം ഇത്രയധികം തുക ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിെന്റയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും നടത്തിപ്പ് 2019-20 സാമ്പത്തിക വർഷം മാത്രം ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് സിഡിറ്റിനെ ഏൽപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സൈറ്റ് അടക്കം 20 മന്ത്രിമാരുടെയും വെബ്‌സൈറ്റുകൾ തയാറാക്കാൻ സംസ്ഥാന സർക്കാറിന് ചെലവായത് 24,84,000 രൂപയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിന് ഓരോ സാമ്പത്തിക വർഷവും രണ്ടുതവണ വീതമായി പണം അനുവദിച്ചിട്ടുണ്ട്.

സിഡിറ്റിന് 2019-20 സാമ്പത്തികവർഷം മാത്രം 1.10 കോടിക്കാണ് ഭരണാനുമതി നൽകിയത്. എന്നാൽ വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനായി മാത്രം ലക്ഷങ്ങൾ ചെലവാക്കുമ്പോഴും പല വെബ്‌സൈറ്റുകളും പേരിന് മാത്രമാണ് അപ്‌ഡേറ്റ് ചെയ്യാറുള്ളതെന്നതാണ് ആക്ഷേപവുമുണ്ട്. കൂടാതെ ഈ വർഷത്തെ ലോക കേരള സഭയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ പ്രചാരണത്തിന് 6,93,175 രൂപ ഗ്ലോബൽ ഇന്നവേറ്റിവ് ടെക്‌നോളജീസിന് അനുവദിച്ചിട്ടുണ്ട്.