ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചു, ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ, നടപടി തുടരുന്നു.മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.

ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് പിന്നാലെ വകുപ്പ് തല നടപടി തുടരുകയാണ്. കേസിൽ ഇത് വരെ സസ്പെൻഷൻ നേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. കാട്ടിറച്ചി കടത്തി എന്ന പേരിൽ കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ […]

പഠിച്ചിട്ട് മതി ഇനി പാമ്പുപിടുത്തം…! സംസ്ഥാനത്ത് ഇനി പാമ്പു പിടുത്തത്തിന് സർട്ടിഫിക്കറ്റും വനംവകുപ്പിന്റെ ലൈസൻസും നിർബന്ധം

സ്വന്തം ലേഖകൻ തിരുവനന്തപുരം : പാമ്പിനെ കണ്ട പാടെ പിടികൂടി ഹീറോ ആവണമെങ്കിൽ ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ ലൈസൻസും നിർബന്ധം. വനം വകുപ്പ് നിശ്ചയിച്ച യോഗ്യതയില്ലാത്ത ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനം വകുപ്പിന് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുക്കും. സംസ്ഥാനത്തെ എല്ലാ വനം ഡിവിഷനുകളിലും ഇത് സംബന്ധിച്ച് ക്ലാസുകൾ എടുക്കും. ഈ പദ്ധതിയുടെ നോഡൽ ഓഫീസർ കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ്. ആദ്യം […]