play-sharp-fill

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥി ടോമി കല്ലാനിയും നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ടൗണിലേക്ക് റോഡ് ഷോ നടത്തും. പതിനായിരത്തിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാകും റോഡ് ഷോ. സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സി, […]

തൊടേണ്ട മോനെ, ഉടുപ്പിൽ മണ്ണ് പറ്റും…! ആ വാക്കുകൾ വക വെക്കാതെ അമ്മയെ കെട്ടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ; കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചൊരു തെരഞ്ഞെടുപ്പ് പര്യടനം

സ്വന്തം ലേഖകൻ ചിറയിൻകീഴ് : ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് എങ്കിലും എത്തിയാൽ സ്വന്തം നാടിനെയും വേണ്ടപ്പെട്ടവരെയും മറക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകരിലേറെയും. ഇതേ നാട്ടിലാണ് നാടിനെയും കണ്ടു നിന്നവരെ ഈറനണിയിച്ച് ഒരു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉണ്ടായത്. നാട്ടിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളോട് വോട്ട് ചോദിച്ചെത്തിയതായിരുന്നു സ്ഥാനാർത്ഥി. അപ്പോഴാണ് അക്കൂട്ടത്തിൽ സ്വന്തം അമ്മയെയും കണ്ടത്. കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അമ്മ പറഞ്ഞു ‘തൊടേണ്ട മോനെ ഉടുപ്പിൽ മണ്ണുപറ്റും’.എന്നാൽ അമ്മയുടെ ഈ വാക്കുകൾ വകവെയ്ക്കാതെ മകൻ അമ്മയെ ചേർത്തുപിടിയ്ക്കുകയായിരുന്നു. ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബിഎസ് […]

ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യം ; ക്ഷേമ പെൻഷൻ 3500 രൂപയാക്കും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ; കിടപ്പ് രോഗികൾക്ക് 5000 രൂപ വീതം, ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്രനിയമ നിർമ്മാണം ;ലൗ ജിഹാദിനെതിരെയും നിയമം : കോൺഗ്രസിനേയും സിപിഎമ്മിനെയും കടത്തിവെട്ടി എൻ.ഡി.എ പ്രകടന പത്രിക

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പുറത്തിറക്കി. ശബരിമലയിൽ ആചാരസംരക്ഷണത്തിന് സമഗ്ര നിയമനിർമ്മാണം, ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കും തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് ഇത്തവണത്തെ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉള്ളത്. ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഉണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി, കിടപ്പ് രോഗികൾക്ക് 5,000 രൂപ എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ […]

നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി : മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല : പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്രിക തള്ളിയതിനെ തുടർന്ന് തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നതിന് ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ മൂന്ന് മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് […]

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടറുടെ കണ്ടെത്തൽ ; ഇരട്ടവോട്ടുകൾ മരവിപ്പിക്കും : ഉദ്യോഗസ്ഥർക്കെതിരെയും നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെന്നിത്തലയുടെ ഇരട്ട വോട്ട് പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടാകും. ചെന്നിത്തലയുടെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കലക്ടർ കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അതാത് ജില്ലാ കളക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചത്.പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോർട്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഒന്നിലധികം ഉള്ള വോട്ടുകൾ മരവിപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉത്തരവ് നൽകും. തെരഞ്ഞെടുപ്പ് […]

കോഴിക്കോടും വയനാടും ഇടതിനൊപ്പം, നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 സീറ്റിലും എൽ.ഡി.എഫിന് വിജയ സാധ്യത ; യു.ഡി.എഫ് നാല് സീറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയും : ബത്തേരിയിലും കൽപ്പറ്റയിലും ഇടത് മുന്നണിയ്ക്ക് മുൻതൂക്കം : നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിത്തറയിളകുമെന്ന് മനോരമ ന്യൂസ് – വി.എം.ആർ സർവ്വേ ഫലം

സ്വന്തം ലേഖകൻ കൊച്ചി: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള സർവ്വേകളും പുരോഗമിക്കുന്നുണ്ട്. ഇതുവരെ പുറത്ത് വന്നിട്ടുള്ള എല്ലാ സർവ്വേ ഫലങ്ങളും ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിൽ നിന്നും തീർത്തും വ്യത്യത്സമായ സർവേഫലമാണ് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് വി എം.ആറുമായി ചേർന്ന് നടത്തിയ സർവ്വേ. കേരളത്തിൽ ഇടതു തരംഗം ഉണ്ടാകുമെന്നാണ് മനോരമയുടെ സർവേ സൂചിപ്പിക്കുന്നത്. നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 ലും എൽ.ഡി.എഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് നാല് സീറ്റുകൾ മാത്രമേ നേടൂ എന്നാണ് […]

ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തും, എല്ലാ ഉപഭോക്താക്കൾക്കും വൈദ്യൂതി സൗജന്യം ; മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കും : എൽ.ഡി.എഫിന് ചെക്ക് വച്ച് യു.ഡി.എഫ് പ്രകടപത്രിക പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ജന ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്ത്. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിന് പുറമെ മാസംതോറും പാവപ്പെട്ടവർക്ക് ധനസഹായം, വെള്ളക്കാർഡുകാർക്കും സൗജ്യന റേഷൻ, സാമൂഹ്യ പെൻഷൻ ഉയർത്തും തുടങ്ങിയവയെല്ലാം പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. ദരിദ്രർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ന്യായ് പദ്ധതിയിൽ ഉന്നിക്കൊണ്ടാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറിക്കിയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് മാസം തോറും 6000 രൂപ […]

ഒത്തുകളി ആരോപണങ്ങൾക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ കണ്ണൂർ: സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ നാമനിർദേശ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷനും തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തളളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാൽ നിലവിൽ തലശേരിയിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തലശേരിയിൽ 22,125 വോട്ടുകളാണ് ലഭിച്ചത്. പാർട്ടി അദ്ധ്യക്ഷൻ സ്ഥാനാർത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടർന്നാണ് പത്രിക തളളിയത്. […]

രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം : വ്യാജ വോട്ടർമാർ കൂടുതലുള്ളത് ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ : ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർന്മാരെ ; ഇവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണ്ടതിന് പകരം ഒരു വോട്ട് മാത്രം അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവിധിയെ അട്ടിമറിക്കുന്ന കള്ളവോട്ടുകളെ പ്രതിരോധിക്കാൻ രണ്ട് കൽപ്പിച്ചാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ചെന്നിത്തല ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല ഇന്നലെ കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. […]

അന്ന് എന്റെ കല്യാണമാ സാറെ.., തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം; വോട്ടെടുപ്പിന്റെ തലേന്നാണ് പ്രസവം, ഇളവ് ചോദിച്ച് ഭാര്യയും ഭർത്താവും :തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിൽ എത്തുന്നത് കൗതുകരമായ അപേക്ഷകൾ

സ്വന്തം ലേഖകൻ കൊച്ചി : തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതൽ ഫലപ്രഖ്യാപന ദിവസം വരെ തികച്ചും കൗതുകകരമായ സംഭവങ്ങളാണ് സ്ഥാനാർത്ഥികളിൽ നിന്നും വോട്ടർന്മാരിൽ നിന്നും ഉണ്ടാകുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രസകരമായ സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ഇത്തവണ ഇളവ് ചോദിച്ച് എത്തിയപ്പോൾ ഉണ്ടായിരിക്കുന്നത്. കാക്കനാട്ടെ കളക്ട്രേറ്റിലെ തെരഞ്ഞെടുപ്പു വിഭാഗത്തിൽ പോളിങ് ഡ്യൂട്ടി ഇളവ് ചോദിച്ച് എത്തിയത് കൗതുകകരമായ നിരവധി അപേക്ഷകൾ. വിവാഹ ദിനമാായതിനാൽ പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഉത്തരവു ലഭിച്ച യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ അപേക്ഷ. കല്യാണക്കുറിയും അനുബന്ധ രേഖകളും […]