play-sharp-fill

എം.ബി.ബി.എസും സിവിൽ സർവീസും കഴിഞ്ഞു, ഇനി സരിന് നേരിടാനുള്ളത് ജനഹിത പരീക്ഷ ; രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ മാതൃകയാക്കണം സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഡോ. സരിനെ

സ്വന്തം ലേഖകൻ പാലക്കാട് : രാഷ്ട്രീയം തന്നെ തൊഴിലായി സ്വീകരിച്ചവരാണ് ഇന്ന് നമ്മുക്ക് ചുറ്റും ഏറെയുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാവരും മാതൃകയാക്കേണ്ട ഒരാളാണ് ഡോ.പി. സരിൻ. ഇന്ത്യയിലെ ഉന്നത ഉദ്യോഗ പദവിയായ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ.പി. സരിൻ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. ഡോ. സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്‌സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ.സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് […]

സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തി കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറാണ്. ശ്രേയാംസ് കുമാറിന് 84.564 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. കൈയ്യിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തും കവിതയുടെ […]

അന്ന് എന്റെ കല്യാണമാ സാറെ.., തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം; വോട്ടെടുപ്പിന്റെ തലേന്നാണ് പ്രസവം, ഇളവ് ചോദിച്ച് ഭാര്യയും ഭർത്താവും :തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിൽ എത്തുന്നത് കൗതുകരമായ അപേക്ഷകൾ

സ്വന്തം ലേഖകൻ കൊച്ചി : തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതൽ ഫലപ്രഖ്യാപന ദിവസം വരെ തികച്ചും കൗതുകകരമായ സംഭവങ്ങളാണ് സ്ഥാനാർത്ഥികളിൽ നിന്നും വോട്ടർന്മാരിൽ നിന്നും ഉണ്ടാകുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രസകരമായ സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ഇത്തവണ ഇളവ് ചോദിച്ച് എത്തിയപ്പോൾ ഉണ്ടായിരിക്കുന്നത്. കാക്കനാട്ടെ കളക്ട്രേറ്റിലെ തെരഞ്ഞെടുപ്പു വിഭാഗത്തിൽ പോളിങ് ഡ്യൂട്ടി ഇളവ് ചോദിച്ച് എത്തിയത് കൗതുകകരമായ നിരവധി അപേക്ഷകൾ. വിവാഹ ദിനമാായതിനാൽ പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഉത്തരവു ലഭിച്ച യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ അപേക്ഷ. കല്യാണക്കുറിയും അനുബന്ധ രേഖകളും […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്. നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും […]

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]