video
play-sharp-fill

കോവിഡ് ഡ്യൂട്ടിക്ക് എന്റെ ഭാര്യയെ നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍; പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ കര്‍മ്മരംഗത്ത് നില്‍ക്കുമ്പോള്‍ പഞ്ചായത്ത് മെമ്പര്‍ തന്റെ ഭാര്യയെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പറഞ്ഞ് അധികൃതരെ വിരട്ടി; അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന അധികാരികള്‍ നാടിന്റെ ശാപമാകുമ്പോള്‍

സ്വന്തം ലേഖകന്‍   ചങ്ങനാശ്ശേരി: താലൂക്ക് ആശുപത്രിയിൽ അറ്റൻഡറായ സ്വന്തം ഭാര്യയെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍.   പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ ജീവന്‍ പോലും പണയംവെച്ച് മഹാമാരിയെ നേരിടുമ്പോഴാണ് പഞ്ചായത്ത് മെമ്പറുടെ ദാര്‍ഷ്ട്യം.   ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡറുടെ ഭര്‍ത്താവാണ് ഈ നിര്‍ബന്ധ ബുദ്ധിക്കാരനായ മെമ്പര്‍. ഇതോടെ ഇവർക്ക് ഡ്യൂട്ടി നല്കുന്നതിന് നഴ്സിംഗ് സൂപ്രണ്ട്  ബുദ്ധിമുട്ടുകയാണ്.   ശാരീരിക ബുദ്ധിമുട്ടുള്ള നിരവധി ആരോഗ്യ പ്രവർത്തകർ കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് രാപ്പകലില്ലാതെ ജോലിചെയ്യുമ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ ഈ ധിക്കാരം. […]

മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ; രോഗ ലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല : പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പരിഷ്‌കരിച്ചു. രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് 14 ദിവസത്തിന് ശേഷമാകും ആന്റിജൻ പരിശോധന നടത്തുക. ഐസിഎംആർ കഴിഞ്ഞ വർഷം തന്നെ ഡിസ്ചാർജ് മാർഗരേഖ മാറ്റിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയർന്നതോടെയാണ് പുതിയ പരിഷ്‌കാരം. ഇത് അനുസരിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ അല്ലെങ്കിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾ എന്നിവർക്ക് […]

മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ 50% പേർ ജോലിക്ക് വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ പോലീസിൽ അവധിയിലുള്ളവരെയടക്കം വിളിച്ചു വരുത്തി; പൊരിവെയിലിൽ പണി എടുക്കുന്നവർക്ക് വിശ്രമിക്കാൻ കാലൊടിഞ്ഞ കട്ടിലും പേപ്പറും; പലരും മക്കളേയും ഭാര്യയേയും കണ്ടിട്ട് ആഴ്ചകൾ ; ഇൻഷ്വറൻസുമില്ല, സുരക്ഷയുമില്ല: കൂടെ ജോലി ചെയ്യുന്നവന് കൊവിഡായാൽ പോലും അവധിയുമില്ല: കൊവിഡ് കാലത്ത് നാട്ടിലുള്ള പണി മുഴുവൻ ചെയ്യുന്ന പൊലീസിൻ്റെ ആരോഗ്യം ആര് നോക്കും?

  ഏ. കെ. ശ്രീകുമാർ കോട്ടയം: കൊവിഡ് കാലത്ത് കേരളം രോഗ പ്രതിരോധത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം കടപ്പെട്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. കാക്കിയും തൊപ്പിയുമണിഞ്ഞ് തെരുവിലിറങ്ങി നാടിന് കരുതലായി കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. പൊലീസുകാർ..! പക്ഷേ, കൊവിഡിന്റെ രണ്ടാം വരവിൽ നട്ടെല്ലൊടിഞ്ഞു നിൽക്കുകയാണ് പൊലീസ്. ആവശ്യത്തിലധികം പണിയും പ്രശ്‌നങ്ങളുമായി നടക്കുന്ന പൊലീസിന് ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിച്ചിട്ടില്ലെന്നതാണ് ഏറെ സങ്കടകരം. പല ഉദ്യോഗസ്ഥരും രോഗിയായ മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും കണ്ടിട്ട് ആഴ്ചകളായി. തെരഞ്ഞെടുപ്പിന് മുൻപുള്ള അശാസ്ത്രീയമായ സ്ഥലം മാറ്റം മൂലം എസ് ഐ മുതൽ […]

കോവിഡ് വ്യാപനം അതിരൂക്ഷം : കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കുന്നു ; അതിർത്തി രാത്രി പത്ത് മുതൽ നാല് വരെ അടച്ചിടും : കേരളത്തിലേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുന്നു. കേരള -തമിഴ്‌നാട് അതിർത്തികളിൽ കർശനപരിശോധന. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് തമിഴ്‌നാട് അതിർത്തി രാത്രി 10 മുതൽ പുലർച്ചെ നാല് വരെ അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാൻ അനുവദിക്കില്ല. എന്നാൽ അവശ്യസർവീസുകൾക്ക് രാത്രികാലകർഫ്യൂവിൽ നിന്ന് ഇളവ് നൽകുമെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി. കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്‌നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇ പാസ്സ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് […]

കോവിഡിൽ ഒറ്റപ്പെട്ട് കേരളം : കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും ; കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡൽ പാളുന്നുവോ..?

സ്വന്തം ലേഖകൻ കൊച്ചി: തുടക്കത്തിൽ കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ കോവിഡ് കേസിന്റെ കാര്യത്തിൽ കേരളം ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ മറ്റുസംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ കർണ്ണാടകയും മഹാരാഷ്ട്രയുമായിരുന്നു കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവർക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളവർക്ക് പി സിആർ ടെസ്റ്റ്, ഹോം ക്വാറന്റൈൻ തുടങ്ങി കടുത്ത നിയന്ത്രണങ്ങളാണ് മറ്റുസംസ്ഥാനങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെയാണ് […]