പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്‌ അഞ്ചുവര്‍ഷം കഠിനതടവും പിഴയും

സ്വന്തം ലേഖകൻ കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്‌ അഞ്ച്‌ വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു .പാമ്പാടുംപാറ പുതുക്കാട്‌ കോളനി ഭാഗത്ത്‌ ഹൗസ്‌ നമ്ബര്‍ 222ല്‍ മനോജിനാണ്‌ (31) കട്ടപ്പന ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി ശിക്ഷ വിധിച്ചത്‌. പോക്‌സോ ആക്‌റ്റ്‌ പ്രകാരം അഞ്ചുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഐ.പി.സി വകുപ്പു പ്രകാരം രണ്ട്‌ വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ്‌ ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാവും . 2022ല്‍ നെടുങ്കണ്ടം പോലീസ്‌ […]

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന്‍ അപകടത്തില്‍പ്പെട്ടു; ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമായി,വിവാഹവേദി ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും

സ്വന്തം ലേഖകന്‍ കട്ടപ്പന: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന് അപകടത്തില്‍ ഗുരുതരപരിക്ക്. ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമാക്കി രൂപേഷ് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കട്ടപ്പന വലിയപാറ കാവ്യഭവന്‍ കെ.ആര്‍. രാജേന്ദ്രന്‍-ഉഷ ദമ്പതികളുടെ മകന്‍ രൂപേഷിന്റെയും പാറക്കടവ് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹമാണ് കാറിനുള്ളില്‍ നടന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രൂപേഷും അശ്വതിയും വിവാഹിതരായത്. കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹ ദിവസം തന്നെ അപകടം സംഭവിക്കുകയായിരുന്നു. രാവിലെ വിവാഹാവശ്യത്തിനുള്ള പൂവ് വാങ്ങാനായി കട്ടപ്പന ടൗണിലെത്തിയപ്പോള്‍ രൂപേഷ് […]