play-sharp-fill

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

സ്വന്തം രേഖകൻ കണ്ണൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന ശ്യാമളയുടെ വീടിനാണ് പ്രതി തീവച്ചത്. വ്യക്തി വിരോധമാണ് തീ വയ്ക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് സംഭവം. കയ്യിൽ ചൂട്ടുമായെത്തിയ പ്രതി സതീഷ് വീടിന് മുന്നിൽ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കൾക്ക് തീയിട്ടു. തീ ആളി വീട്ടിലേക്ക് പടരുകയായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ശ്യാമള രക്ഷപ്പെട്ടത്. […]

കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; വനിതകൾ അടക്കമുള്ള പ്രവർത്തകർക്ക് മർദ്ദനമേറ്റു ; സംഘർഷം കൈവിട്ടതോടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശി

കണ്ണൂർ: ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എൻ.എം സ്കൂളിൽ രാവിലെ മുതൽ സംഘർഷം. വോട്ട് ചെയ്യാൻ എത്തിയ വനിതകൾ അടക്കമുള്ള യു.ഡി.എഫ് പ്രവർത്തകരെ സി.പി.ഐ.എം പ്രവർത്തകർ തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ സംഘർഷം ആരംഭിച്ചത്. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈല ജോയ് അടക്കമുള്ളവർക്ക് മർദ്ദനമേറ്റു. സംഘർഷം കൈവിട്ടതോടെ സി.പി.ഐ.എം പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി […]