കണ്ണൂരിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത് ; പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിട്ടിയില്‍ നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന മൂസ എന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.