കണ്ണൂരിൽ സ്വകാര്യബസും  ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത് ;  പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

കണ്ണൂരിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത് ; പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.

കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിട്ടിയില്‍ നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന മൂസ എന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.