play-sharp-fill

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് ; നാല് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ ബിജു മകൻ ജോബ് എന്ന് വിളിക്കുന്ന വിഷ്ണു (27), എരുമേലി തടത്തേൽ വീട്ടിൽ രാജേന്ദ്രൻ മകൻ അരവിന്ദ് (25), കാഞ്ഞിരപ്പള്ളി തേനംമാക്കൽ വീട്ടിൽ നാസർ മകൻ നാസിഫ് നാസർ (26), എരുമേലി താന്നിക്കൽ വീട്ടിൽ നാസർ മകൻ ആദിൽ ഹക്കീം (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ആഴ്ചയിലെ രണ്ടു ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി പൂതക്കുഴി […]

വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം…! നാല് അംഗ കുടുംബത്തിന് വീടൊരുക്കി നൽകി ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ; താക്കോല്‍ദാനം ഇന്ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് നിര്‍വഹിക്കും

സ്വന്തം ലേഖകൻ പാറത്തോട്: വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടങ്ങുന്ന നാല് അംഗ കുടുംബത്തിനാണ് ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടൊരുക്കിയത്. അദ്ധ്യാപകര്‍, പി.ടി.എ, മാനേജ്‌മെന്‍റ്, സുമനസുകള്‍ തുടങ്ങിയവര്‍ പിന്തുണ നല്‍കിയപ്പോള്‍ കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാൻ സ്നേഹവീടൊരുങ്ങി. 9 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത് . ഹോട്ടല്‍ ജീവനക്കാരനായ അച്ഛനും കാന്‍സര്‍ രോഗിയായ അമ്മയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. ഇവര്‍ക്ക് സ്വന്തമായുള്ള സ്ഥലത്താണ് പുതിയ വീടു നിര്‍മിച്ചുനല്‍കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശൗചാലയം […]

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ പത്രിക സമർപ്പിച്ചതോടെ പ്രചരണത്തിന് ചൂടേറി; വോട്ടെടുപ്പ് 28ന്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയതോടെ പ്രചരണത്തിന് ചൂടേറി.എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ജോസ്‌ന അന്ന ജോസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മിനി സാം വര്‍ഗീസും പത്രിക സമർപ്പിച്ചു. ഇരുവരുടേയും കന്നി പോരാട്ടമാണ്. ഇവരെ കൂടാതെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഫിലോമിന ബേബിയും മത്സരരംഗത്തുണ്ട്. എല്‍ഡിഎഫ് അംഗമായിരുന്ന സിപിഐയിലെ ജോളി തോമസ് സര്‍ക്കാര്‍ ജോലി കിട്ടിയതിനെത്തുടര്‍ന്ന് രാജി വെച്ചതിനാലാണ് 9-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. ഇന്ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള […]

കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ചാമംപതാൽ സ്വദേശിയായ 21കാരൻ പിടിയിൽ ; പിടികൂടിയത് തൃശ്ശൂരിൽ നിന്നും

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാമംപതാൽ ഷാലിമാർ വീട്ടിൽ സാലി കെ ഹനീഫ് മകൻ ആദിൽ എസ്. ഹനീഫ് (21) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് കൈസിനെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇയാളുടെ ബെഡ്റൂമിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്. ഡി സ്റ്റാമ്പും, 0.25 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ആദിൽ […]