കൊറോണ പോസിറ്റീവായ ചാൾസ് രാജകുമാരനും ഗായിക കനിക കപൂറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഇരുവർക്കും ട്രോൾ മഴ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബോളിവുഡ് ഗായിക കനിക കപൂറിനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം കനികയോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അത് പഴയ ഫോട്ടോ ആണെന്നാണ്. ചാൾസ് രാജകുമാരന് വൈറസ് ബാധിച്ചതായി വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ ഫോട്ടോ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. കപൂറിന്റെ പബ്ലിഷിസ്റ്റ് ഇത് ഒരു […]

കൊറോണ വൈറസ് ബാധ : ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധനയിലും കോവിഡ് ഫലം പോസിറ്റീവ്. ഞായറാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വൈറസ് ബാധയെ തുടർന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) ചികിത്സയിലാണ് കനിക കപൂർ. ഇവരുടെ രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവ് ആകും വരെ ഇവരുടെ ചികിൽസ തുടരുമെന്നും എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടർ പ്രഫ. ആർ.കെ ധിമൻ പറഞ്ഞു. മാർച്ചിൽ ആദ്യമാണ് കനിക കപൂർ യു.കെയിൽ […]