ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന് സൂചന
സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസിന് മുൻപിൽ ഹാജരാവാതെ ശരണ്യയുടെ കാമുകൻ. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്നാണു പൊലീസിനെ അറിയിച്ചത്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു പ്രതിയായ ശരണ്യക്ക് അടുപ്പമുള്ളത്. യുവതിയുടെ ഭർത്താവ് പ്രണവ് ഗൾഫിൽ പോയ സമയത്ത് യുവാവുമായി ഫെയ്‌സ്ബുക്ക് വഴിയാണ് ശരണ്യ ബന്ധം തുടങ്ങിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേ […]