സ്വന്തം മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കാൻ തുണി സഞ്ചി തുന്നി കാലൈറാണി ; പ്രാർത്ഥനയോടെ തമിഴകം
സ്വന്തം ലേഖകൻ തിരുച്ചിറപ്പള്ളി: വയസ്സുകാരന്‍ സുജിത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും ജനങ്ങളും. മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കുന്നതിനായി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുകയാണ് സുജിത്തിന്റെ അമ്മ കാലൈറാണി. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടര്‍ച്ചയായി വിളിച്ചു പറയുകയാണ്. കുഞ്ഞിനോട് സംസാരിക്കുമ്പോൾ ധൈര്യം കൈവിടുന്നില്ല കലൈ റാണിയെന്ന അമ്മ. കുഞ്ഞിനെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നുവെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു. പുലര്‍ച്ചെ തുണിസഞ്ചി തുന്നാന്‍ ആരുണ്ട്? ഞാനുണ്ട്, കലൈറാണി പറഞ്ഞു. ഇതിനെല്ലാമിടയിലും അവര്‍ സ്വന്തം […]