ഷാർജയിൽ എത്തിയ ശേഷം റെഗുലർ സ്കൂളിൽ വിടാതെ കുട്ടിയെ മതപഠനത്തിന് മദ്രസ്സയിൽ വിട്ടു; അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയത് പൊലീസ് എത്തിച്ചേർന്ന നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി സിംഗില്‍ ബഞ്ച് അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. വിധിയുടെ പകര്‍പ്പ് വായിക്കാം : ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇവ, 1. ഷാര്‍ജയിലായിരുന്ന കുട്ടിയുടെ അച്ഛന്‍ ഒപ്പമുള്ള വനിതയ്ക്കും കുട്ടിക്കും ഒപ്പം നാട്ടില്‍ മടങ്ങിയെത്തിയത് 2020 സെപ്റ്റംബറിലാണ്. പ്രോസിക്യൂഷന്‍ വാദപ്രകാരം ഷാര്‍ജയില്‍ താമസിക്കുമ്ബോഴാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കുട്ടി മൂകനും വിഷാദവാനും ആയിരിക്കുന്നത് നിരീക്ഷിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍ എന്ന് പറയുന്നു. ഷാര്‍ജയില്‍ കൗണ്‍സലിങ് […]