വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്, വരുമ്പോൾ ഭാര്യയ്ക്ക് ഒരു കുഞ്ഞിനെയും കൊടുത്തിട്ട് പോകും ; അയാൾക്ക് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയൂ : വീടിന്റെ താക്കോൽ ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലൈഫ് മിഷന്റ വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് സർക്കാർ നിർമ്മിച്ചുനൽകിയ വീട് കൈമാറുന്ന ചടങ്ങിൽ വെച്ച് മന്ത്രി അവഹേളിച്ചത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്. വരുമ്പോൾ ഒരു കുഞ്ഞിനെയും നൽകിയിട്ട് പോകും. അച്ഛന്റെ ഉത്തരവാദിത്വം ഇത് മാത്രമാണെന്നാണ് അയാൾ കരുതുന്നതെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. രണ്ട് പാർട്ടി പ്രവർത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്. […]