video
play-sharp-fill

കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും..! 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂർ : കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം ബി ജെ പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് […]

പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥ; സിപിഎം ജാഥയ്‌ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങള്‍ക്ക് പെട്രോളടിച്ചത് മാഹിയില്‍ വന്ന്; മുഖ്യമന്ത്രിയും പരിവാരങ്ങളും വരാറുണ്ട് ; പരിഹാസവുമായി കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥയെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജാഥയ്‌ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങള്‍ക്ക് പെട്രോളടിച്ചത് മാഹിയില്‍ വന്നാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയില്‍ വന്നാണെന്ന് പമ്പുകാര്‍ തന്നോടു പറഞ്ഞതായും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന […]

‘തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ട’; പരിഹാസവുമായി കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നല്‍കണം, പിന്നീട് തുര്‍ക്കിയെ സഹായിച്ചാല്‍ മതി.തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും.എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നല്‍കാന്‍ ഉണ്ടെങ്കില്‍ രേഖ മൂലം കത്ത് നല്‍കണം .അതിനു എംപി […]

‘മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്:ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ വിവാദ പരാമര്‍ശം. സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ നേതാവ് എന്ന ബഹുമാനം കൊടുക്കേണ്ടതില്ല. ആദ്യം അവര്‍ ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രന്‍ […]

കടം വാങ്ങി ധൂര്‍ത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി; രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുകയാണ്; ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ തൃശൂര്‍: കടം വാങ്ങി ധൂര്‍ത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍.രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോള്‍ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ്. എട്ട് വര്‍ഷം കൊണ്ട് ബി ജെ പി ഭരണത്തില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. പട്ടിണി പൂര്‍ണമായും ഇല്ലാതായി.എന്നാല്‍ ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വ്യവസായ രംഗത്തും കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും കേരളം തകര്‍ച്ചയെ നേരിടുകയാണ്. കൃഷി നിലച്ചു. […]

സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ; മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും; കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യം; സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ലെന്നും യുവജന കമ്മീഷൻ എന്നത് അനാവശ്യ കമ്മീഷൻ ആണെന്നും കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ .ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും.ധാർമികമായും രാഷ്ട്രീയമായും തെറ്റായ തീരുമാനമാണ്. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല. സജി ചെറിയാന് മന്ത്രി സ്ഥാനം നൽകിയത് സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ് എന്നതിന്റെ തെളിവാണ്. കലോത്സവത്തിലെ നോൺ വെജ് വിവാദം അനാവശ്യമാണ്.എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയിലാണ് വെജ് വിളമ്പുന്നത്.നോൺവെജ് പുറത്തുപോയി കഴിക്കാമല്ലോ. സസ്യേതര ഭക്ഷണം കഴിക്കുന്നതിന് കേരളത്തിൽ ആരും എതിരല്ലെന്നും കെ […]

‘കൊല്ലത്ത് മത്സരിക്കാൻ താനില്ല’; ആനന്ദ ബോസിനെ ഗവർണറാക്കുന്ന വിവരം കെ സുരേന്ദ്രനടക്കമുള്ള നേതാക്കളോട് പറയാതെ ബിജെപി കേന്ദ്ര നേതൃത്വം.ബി ജെ പിയിൽ പൊട്ടിത്തെറി, ആനന്ദബോസ് ബിജെപിയിൽ ചേർന്നത്2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്.

മുന്‍ ഐഎഎസ് ഓഫീസറും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറാക്കാനുള്ള തീരുമാനം ഔദ്യോഗിക തീരുമാനം വരുമ്പോള്‍ മാത്രമാണ് ബിജെപി കേരള നേതൃത്വം അറിഞ്ഞത്. ആനന്ദബോസിനെ ബംഗാളിലേക്ക് അയക്കാനുള്ള തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഇതാദ്യമായല്ല കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നത്. നേരത്തെ മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍പിള്ള എന്നിവരെ ഗവര്‍ണര്‍മാരാക്കുന്ന വിവരവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. നേരത്തെ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആനന്ദബോസിനോട് […]

ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി; മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കെ. സുന്ദര; മൊഴിയെടുത്തത് ഷേണിയിലെ ബന്ധുവീട്ടില്‍ വച്ച്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പണം നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി കെ. സുന്ദര. പണം നല്‍കുന്നതിന് മുമ്ബ് തന്നെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നും ബദിയടുക്ക പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് കെ. സുന്ദര ക്രൈം ബ്രാഞ്ചിനും നല്‍കിയത്. കേസില്‍ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കിയെന്നായിരുന്നു വി.വി. രമേശന്‍ നല്‍കിയ പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ […]

സുന്ദരയുടെ പിന്മാറ്റം; കെ സുരേന്ദ്രനെതിരേ കേസെടുക്കാമെന്ന് കോടതി; കുഴല്‍പണക്കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ കാസർഗോഡ് :മൽസരത്തിൽ നിന്ന് പിന്മാറാൻ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയും, കെ സുരേന്ദ്രൻ്റെ അപരനുമായിരുന്ന കെ. സുന്ദരക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണത്തില്‍ കേസെടുക്കണമെങ്കില്‍ […]

കെ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് അഴിമതിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയ സുന്ദരയെ കാണാനില്ല; കർണ്ണാടകയിലെന്ന് സൂചന;പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: ബിജെപിയുടെ അസ്ഥിവാരം തോണ്ടുന്ന വിവാദ വെളിപ്പെടുത്തൽ നടത്തിയ സുന്ദരയെ കാണാനില്ല. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ പണം നല്‍കി സ്വാധീനിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി വി.രമേശന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കെ സുന്ദരയുടെ വെളിപ്പെടുത്തലിനു ശേഷം രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി ബെദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം, സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക കോടതിയുടെ അനുമതിയോടെയാകും. ഇതിനായുള്ള അപേക്ഷ […]