play-sharp-fill

ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ..! പ്രതിയെ പിടികൂടാൻ സഹായിച്ചത് പരിസരവാസി നൽകിയ സൂചന

സ്വന്തം ലേഖകൻ കോഴിക്കോട്: 24 വര്‍ഷങ്ങള്‍ക്ക് മുൻപ് യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. 1999 ല്‍ കോഴിക്കോട് നടന്ന മലബാർ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 1999 കാലഘട്ടത്തില്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന അസീസ് സ്ഥലം മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് താമസമാക്കി. മാത്തോട്ടത്തുള്ള പരിസരവാസി നൽകിയ സൂചനയിലാണ് പോലീസ് […]

വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടി; കെ.എസ് ചിത്ര

സ്വന്തം ലേഖകൻ വാണി ജയറാമിന്റെ വിയോഗം ഞെട്ടലോടെ കേട്ട് സംഗീതലോകം. അപ്രതീക്ഷിത വിയോഗമാണെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നുമാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര പ്രതികരിച്ചത്. വാണിയമ്മയുമായി കഴിഞ്ഞ ബുധനാഴ്ച സംസാരിച്ചിരുന്നുവെന്നും അത് അവസാനത്തെ സംസാരമാണെന്ന് കരുതിയില്ലെന്നും ചിത്ര പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങില്‍ കഴിഞ്ഞ മാസം 28-ന് പങ്കെടുത്തിരുന്നു. അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി . ഒരു ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്. വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്-ചിത്ര പറഞ്ഞു. ഏറ്റവും കൂടുതല്‍ ഫീമെയില്‍ ഡ്യൂയറ്റ് പാടിയിട്ടുള്ളത് […]

അകാലത്തിൽ വേർപിരിഞ്ഞുപോയ ഏകമകൾക്ക് സ്വർഗത്തിൽ മനോഹരമായ ജന്മദിനം ആശംസിച്ചു കൊണ്ട് കെ.എസ്.ചിത്ര

  സ്വന്തം ലേഖിക കൊച്ചി : ഏകമകൾ നന്ദനയുടെ ജന്മദിനത്തിൽ ആശംസകളുമായി കെ.എസ് ചിത്ര.എട്ടു വർഷങ്ങൾക്കു മുൻപ് വേർപ്പിരിഞ്ഞുപ്പോയ മകൾ നന്ദനയുടെ ചിത്രം പങ്കുവച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്. മകളെ മിസ് ചെയ്യുന്നുണ്ടെന്നും സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചിത്ര പറയുന്നു. ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ […]