play-sharp-fill

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്ക് കോവിഡ്; പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍ തൊടുപുഴ: എല്‍ഡിഎഫ് സ്ഥാമാര്‍ത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസീറ്റീവ് ആണോയെന്ന് സംശയം ഉണ്ടായതിനെത്തുടര്‍ന്ന് രോഗപരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വരുന്നതിന് മുന്‍പ് ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. പരിശോധനാഫലം വന്നതിന് ശേഷം പ്രചാരണം നിര്‍ത്തി ആന്റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് ആന്റണി തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ മത്സരിക്കുന്നത്. ഇന്നലെ തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം നഗരസഭാ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. ആന്റണിയുമായി […]

ക്രിമിനല്‍ കേസ് മറച്ചുവച്ചു; തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്കെതിരെയുള്ള ആരോപണം തെറ്റ്; സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു; തൊടുപുഴയില്‍ ജോസഫിനെ വെട്ടാന്‍ ഇടത് മുന്നണി ഇറക്കിയ തുറുപ്പ് ചീട്ട് നിസ്സാരക്കാരനല്ല

സ്വന്തം ലേഖകന്‍ ഇടുക്കി: തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ.ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും എന്ന തരത്തില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കെ.ഐ.ആന്റണി സമര്‍പ്പിച്ച പത്രികയില്‍ ക്രിമിനല്‍ കേസ് വിവരം മറച്ചുവച്ചുവെന്ന് ആരോപിച്ച് തൊടുപുഴ, കുമാരമംഗലം കിഴക്കേല്‍ വാദ്യപിള്ളില്‍ ബിനു.കെ.എസ് ആണ് പരാതി നല്‍കിയത്. എന്നാല്‍ സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ കെ.ഐ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി. ഒരു ക്രിമിനല്‍ കേസും സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇല്ലെന്നാണ് നാമനിര്‍ദ്ദേശപത്രികയില്‍ പറയുന്നത്. എന്നാല്‍, തൊടുപുഴ സ്റ്റേഷനില്‍ കെ.ഐ.ആന്റണിക്കെതിരെ ക്രിമിനല്‍ […]