ജയിലായ അമ്മയെ കാണണം, രാത്രി ജയിലിന് പുറത്ത് വാശിപിടിച്ച് കരഞ്ഞ് നാല് വയസുകാരൻ ; അമ്മയെ കാണാൻ രാത്രി തന്നെ അനുവാദം നൽകി ജഡ്ജിയും
സ്വന്തം ലേഖകൻ ന്യൂഡൽഹി : ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ ജയിലിന് പുറത്ത് നിർത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയിൽ അനുവാദം നൽകി കോടതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജറൗൺ അലി എന്ന് നാലുവയസ്സുകാരൻ ആണ് തന്റെ അമ്മയെ കാണാൻ രാത്രി നിർത്താതെ കരഞ്ഞത്. ജറൗൺ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം അമ്മയെ കാണനായി കരഞ്ഞെത്തുകയായിരുന്നു. ദേശീയ വാർത്താ ഏജൻസി മാധ്യമപ്രവർത്തകനാണ് കരയുന്ന കുഞ്ഞിനെ കണ്ടത്. കാര്യം തിരക്കിയപ്പോൾ തന്റെ അമ്മയെ കാണാതെ കരയുന്നതാണെന്ന് വ്യക്തമായി. തന്റെ ജ്യേഷ്ഠൻ […]