video
play-sharp-fill

കൂടത്തായി കൊലപാതക പരമ്പര ; ജോളിയ്‌ക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ജോളിയെ അറസ്റ്റ് ചെയ്തത്. ഏറെ ചർച്ച ചെയ്യപ്പെട്ടെ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം പൂർത്തിയാകുമ്പോഴാണ്‌പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇനി അഞ്ച് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം […]

ഷാജുവിനെ കൊന്ന് ആശ്രിത നിയമനം വഴി സർക്കാർ ജോലി നേടിയെടുക്കാനും പിന്നീട് ജോൺസനെ കല്ല്യാണം കഴിക്കാനും പ്ലാനിട്ടിരുന്നു ; ജോളിയുടെ മോഹങ്ങൾ തകർന്ന് വീഴുമ്പോൾ ഭർത്താവ് മാപ്പു സാക്ഷിയും ജോൺസൺ പ്രോസിക്യൂഷൻ സാക്ഷിയുമാകാൻ സാധ്യത ; തഹസിൽദാർ ജയശ്രീയും കുടുങ്ങും ;സിലിയുടെ ആഭരണങ്ങൾ മാത്യൂ വഴി മാറ്റി വാങ്ങാനുള്ള സാധ്യത തേടി പോലീസ്

  സ്വന്തം ലേഖിക താമരശ്ശേരി : കൂടത്തായി കൊലപാതകങ്ങളിൽ മരണപ്പെട്ട സിലിയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായത് സംബന്ധിച്ച ദുരൂഹത ഇതുവരെയും മറനീക്കി പുറത്ത് വന്നില്ല. സിലി മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ ജോളി രണ്ടാംപ്രതിയായ മാത്യു മുഖേന മാറ്റിവാങ്ങിയതാവാൻ ഇടയുണ്ടെന്ന് കസ്റ്റഡി റിപ്പോർട്ട്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി (44) യെ സിലി വധക്കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം. ബി എസ് എൻ എൽ […]

ഷാജു എടുത്തു തന്ന അരിഷ്ടം ഞാൻ സിലിയ്ക്ക് കൊടുത്തു ; ഫുഡ് സപ്ലിമെന്റായ ഗുളികയിൽ സയനൈഡ് പുരട്ടി ; കുടിക്കാനായി നല്കിയ വെള്ളത്തിൽ സയനൈഡ് കലർത്തി ; സിലിയുടെ മരണം ഉറപ്പാക്കിയത് വെളിപ്പെടുത്തി ജോളി ; അമ്പരപ്പോടെ പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കേസിലെ പ്രതിയായ ജോളി രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ മരണം ഉറപ്പാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ചു .മരുന്നിൽ സയനൈഡ് കലർത്തി സിലിയെ വധിക്കാൻ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് ജോളി വിശദീകരിച്ചത് . സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിച്ചത്. ‘ഈ ഭിത്തിയലമാരയിൽ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’- […]

കൂടത്തായി കൊലപാതക പരമ്പര ; സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കുന്നതിനായി ജോളിയും ഷാജുവും ചേർന്ന് ഗുളിക നൽകിയിരുന്നുവെന്ന് സിലിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പല തവണ ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റിൽ നിന്ന് വഴുതിപോയ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനുള്ള കുരുക്ക് കൂടുതൽ മുറുകി. പല കുറ്റകൃത്യത്തിലും ജോളിയെപോലെ ഇയാൾക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭാര്യ സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ്് ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായാണ് ഒടുവിലായി സിലിയുടെ ബന്ധുക്കൾ ഷാജുവിനെതിരേ ഉയർത്തുന്ന ആരോപണം. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ ഷാജുവിന് എത്തിച്ച് നൽകിയിരുന്നതെന്നും […]

ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് സയനൈഡ് തന്നെ ; ഫോറൻസിക് ലാബിന്റെ സ്ഥിരീകരണം ; കുരുക്കു മുറുക്കി പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം കണ്ണൂരിലെ ഫൊറൻസിക് ലാബിൽ ഇന്നലെയായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. സയനൈഡ് കാറിൽ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇത് അനുസരിച്ചാണ് കാറിൽ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാർ. കാറിൽഡ്രൈവർ […]

കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോൺസണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭർതൃമാതാവ് അന്നമ്മ തോമസിെന്റയും രണ്ടാം ഭർത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങൾ ജോൺസൺ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ജോളി മൊഴി നൽകി . ഇന്ന് രാവിലെ ഷാജുവിനെയും അദ്ദേഹത്തിെന്റ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യുന്ന വടകര കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലേക്ക് ജോളിയെയും എത്തിച്ചിരുന്നു. ഇവിടെ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യംപറഞ്ഞത്. ഷാജുവിെന്റ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ജോളി ഇന്നലെ മൊഴി […]

സിലിയ്ക്ക് സയനൈഡ്‌ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ ഓടിച്ചത് ജോളിതന്നെ ; മരണം ഉറപ്പാക്കാനായി തൊട്ടടുത്ത ആശുപത്രികൾ ഒഴിവാക്കി 10 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചു

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി മരണപരമ്പരയിൽ ജോളിയുടെ കൺമുന്നിൽ നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോൾ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂർവം വൈകിപ്പിച്ചു. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചുവെന്ന് പറയുന്നു. അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് സിലിയെ ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോയത്. […]

പതിനെട്ടാമത്തെ അടവ് പയറ്റി ജോളി ; മാനസികരോഗ വിദഗ്ധനെ കാണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു

  സ്വന്തം ലേഖിക കോഴിക്കോട് : മാനസികാരോഗ്യം വീണ്ടെടുക്കാൻ മാനസികാരോഗ വിദഗ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയിൽ ആവശ്യപ്പെട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി അതേസമയം, വക്കാലത്ത് എടുക്കാൻ ആളില്ലാത്തതിനാൽ കൂടത്തായി സിലി വധക്കേസിൽ പ്രതി ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായം. റോയ് തോമസ് വധക്കേസിൽ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാൽ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ […]

എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു, കൂടത്തായിലെ വീട്ടിൽ അപരിചിതനെപ്പോലെയാണ് താൻ കഴിഞ്ഞിരുന്നത് ; ഷാജു – സിലി ദമ്പതികളുടെ മകൻ പോലീസിന് മൊഴി നൽകി

സ്വന്തം  ലേഖിക   കോഴിക്കോട്: കൂടത്തായി പരമ്ബര കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഒഴിയുന്നില്ല. ഇപ്പോള്‍ ജോളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ മൊഴി നല്‍കിയിരിക്കുകയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. പത്താംക്ലാസ് വിദ്യാര്‍ത്ഥികൂടിയായ കുട്ടിയാണ് ജോളിക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നെന്നും കൂടത്തായിയിലെ വീട്ടില്‍ താന്‍ താമസിച്ചിരുന്നത് അപരിചിതനെ പോലെയായിരുന്നെന്നും കുട്ടി മൊഴി നല്‍കി.   ഷാജു-സിലി ദമ്പതികളുടെ […]

കൂടത്തായി കൊലപാതക പരമ്പര; തഹസിൽദാർ ജയശ്രീയുടെ മകളെയും കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നതായി ജോളി സി.ഐയ്ക്ക് മൊഴി നൽകി

      സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ […]