ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. പക്ഷേ, വൈകാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാവും. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചു. എങ്കിലും ശുഭപ്രതീക്ഷയുണ്ട്. “- അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനം തടസങ്ങൾ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് […]

സൈമൺ മാജിക് ഉണ്ടാവുമോ…? ജെസ്‌ന മരിയ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു ; ജെസ്‌നയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറ് മാസങ്ങൾക്ക് മുൻപ് : എസ്.പി കെ ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ അന്വേഷണം ക്ലൈമാക്‌സിലേക്കെന്ന് സൂചന

സ്വന്തം ലേഖകൻ പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമണാവട്ടെ ഈ മാസം സ്ഥാനമൊഴിയുകയാണ്. ഇപ്പോഴിതാ കെ.ജി സൈമൺ വിരമിക്കുന്നതിന് മുൻപ് തന്നെ ജെസ്‌നയെ കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം അന്വേഷണത്തിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുന്നുവെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്. ജെസ്‌ന കേസിൽ കോവിഡ് ലോക്ഡൗൺ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരിയാണ് ശുഭവാർത്ത വരുന്നുവെന്ന സൂചന നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറാണ് […]