തൊഴിലാളികളായി പരിഗണിക്കണമെന്നില്ല ‘അതിഥി’കളായി എങ്കിലും പരിഗണിച്ചാൽ മതി ; ലോക്ക് ഡൗൺ കാലത്ത് തൊഴിലും ആനുകൂല്യവും ഇല്ലാതെ വലയുന്നവരിൽ കോട്ടയത്തെ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാരും
തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കൊറോണ വൈറസ് മഹാമാരിക്ക് പിന്നിൽ രാജ്യവും ലോകവും പകച്ചു നിൽക്കുമ്പോൾ നിരവധി പേരും അവരുടെ കുടുംബങ്ങളുമാണ് പട്ടിണിയിൽ ആയിരിക്കുന്നത്.കൊറോണ വൈറസ് രോഗബാധയ്ക്ക് പിന്നാലെ രാജ്യത്ത് ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ അന്നന്ന് തൊഴിലെടുത്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് ഏറെ ദുരിതത്തിൽ ആയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ് ജില്ലയിലെ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാർ. ലോക്ക് ഡൗണിന് മുൻപും കേരളത്തിലെ ജെ.സി.ബി ഓപ്പറേറ്റർമാരുടെ സ്ഥിതി ഏറെ പരിതാപകരമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കൂനിൻമേൽ കുരു എന്ന സ്ഥിതിയാണ് ഇപ്പോൾ […]