പോരാട്ടങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട ; ഇത്തിക്കര പക്കിയേയും കായംകുളം കൊച്ചുണ്ണിയേയും പോലും നാണിപ്പിക്കുന്ന നടപടികളാണ് മന്ത്രി ജലീൽ നടത്തുന്നത്: ഷിബു ബേബി ജോൺ

  സ്വന്തം ലേഖിക തിരുവനന്തപുരം : ഭരണത്തിലെ തെറ്റുകൾക്ക് എതിരെ പ്രതികരിച്ച് പോരാടിയാൽ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹമാണ് സർക്കാർ നയമെന്ന വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ. വീഴ്ചകൾ മാത്രം ശീലമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യത തകർക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തിക്കര പക്കിയെയും കായംകുളം കൊച്ചുണ്ണിയെയും പോലും നാണിപ്പിക്കുന്ന നടപടികളുമായി നിൽക്കുകയണ് മന്ത്രി ജലീലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷിബു ബേബിജോൺ പരിഹസിക്കുന്നു. യൂണിവേഴ്‌സിറ്റികളിൽ തട്ടിപ്പ്, പി.എസ്.സിയിൽ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകൾ ഏതുമാകട്ടെ ന്യായീകരണവുമായി മന്ത്രി തയ്യാറാണെന്നും ഈ മന്ത്രിക്ക് […]

സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്തിപ്പിലും മന്ത്രി ജലീൽ ഇടപെട്ടു , പരീക്ഷാ നടത്തിപ്പിലും ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു ; രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീൽ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം വി.സി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും കമ്മിറ്റിയെ നിയോഗിച്ചതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരീക്ഷാ കൺട്രോളറുടെ ചുമതല സമിതിക്കായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. കമ്മിറ്റി അംഗങ്ങളെ നിയമിച്ചത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ഇതോടെ പരീക്ഷാ നടത്തിപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. ജലീലിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം […]