play-sharp-fill

അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികൾ ആയ അഞ്ച്‌പേരും ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, റാന്നി സ്വദേശികൾ പറഞ്ഞു. ഇറ്റലിയിൽ നിന്ന് തിരികെ റാന്നി സ്വദേശികളായവർ വിമാനത്താവളത്തിൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. എന്നാൽ വലിയൊരു തെറ്റാണ് അന്ന് ചെയ്തതെന്ന് അറിയില്ലായിരുന്നെന്നും അവർ പറഞ്ഞു.”അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്. പക്ഷേ, ഞങ്ങൾക്ക് ഇവിടെ കിട്ടിയത് മികച്ച ചികിത്സയാണ്. എല്ലാ ഡോക്ടർമാരും മികച്ച പിന്തുണ തന്നു. അവർ […]

ഇറ്റലിയിൽ രോഗം വ്യാപിക്കാതിരിക്കാൻ സകല അടവുകളും പയറ്റിയിട്ടും കാട്ടുതീ പോലെ പടർന്ന് കൊറോണ വൈറസ് ; തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ ; മരണസംഖ്യ 463 കടന്നതോടെ മനുഷ്യരെ വീട്ടുതടങ്കലിലാക്കി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇറ്റലിയിൽ മുഴുവൻ യാത്രാവിലക്ക് പ്രഖ്യാപിച്ച കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. മനുഷ്യരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് സർക്കാർ. ജോലി ആവശ്യത്തിനോ ആരോഗ്യപരമായ കാരണങ്ങളോ മറ്റ് അടിയന്തര കാരണങ്ങളോ ബോധിപ്പിച്ചാൽ മാത്രമേ പൗരന്മാരെ അവർ താമസിക്കുന്ന മേഖലകളിൽനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ അനുവദിക്കൂവെന്ന് പ്രധാനമന്ത്രി ഗ്യൂസപ്പെ കോൻതെ പ്രഖ്യാപിച്ചു. കൊറോണയെ തുടർന്ന് തിങ്കളാഴ്ച മാത്രം ഇറ്റലിയിൽ 97 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 460 ആയി ഉയരുകയും ചെയ്തു. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച […]