ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, ഉടനൊന്നും സാമ്പത്തികനില മെച്ചപ്പെടില്ല ; നൊബേൽ പുരസ്‌കാര ജേതാവ്‌ അഭിജിത് ബാനർജി

  സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെ മോശം അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന് സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. വളർച്ചാനിരക്കു സംബന്ധിച്ച് ഇപ്പോൾ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സമീപഭാവിയിൽ സാമ്പത്തികനില മെച്ചപ്പെടുമെന്നു കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം നേടിയ ശേഷം മസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ അഞ്ചാറു വർഷം അൽപമെങ്കിലും സാമ്പത്തികവളർച്ച ദൃശ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ആ ഉറപ്പും ഇല്ലാതായി. തന്റെ കാഴ്ചപ്പാടിൽ സമ്പദ്‌വ്യവസ്ഥ വളരെ മോശമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നതന്നും […]