ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, ഉടനൊന്നും സാമ്പത്തികനില മെച്ചപ്പെടില്ല  ; നൊബേൽ പുരസ്‌കാര  ജേതാവ്‌ അഭിജിത് ബാനർജി

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, ഉടനൊന്നും സാമ്പത്തികനില മെച്ചപ്പെടില്ല ; നൊബേൽ പുരസ്‌കാര ജേതാവ്‌ അഭിജിത് ബാനർജി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരെ മോശം അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന് സാമ്പത്തിക നൊബേൽ പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. വളർച്ചാനിരക്കു സംബന്ധിച്ച് ഇപ്പോൾ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സമീപഭാവിയിൽ സാമ്പത്തികനില മെച്ചപ്പെടുമെന്നു കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുരസ്‌കാരം നേടിയ ശേഷം മസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ അഞ്ചാറു വർഷം അൽപമെങ്കിലും സാമ്പത്തികവളർച്ച ദൃശ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ആ ഉറപ്പും ഇല്ലാതായി. തന്റെ കാഴ്ചപ്പാടിൽ സമ്പദ്‌വ്യവസ്ഥ വളരെ മോശമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നതന്നും അഭിജിത് ബാനർജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാറ്റ ശരിയാണോ എന്നതിനെ കുറിച്ച് ഇവിടെ തർക്കം നടക്കുന്നുണ്ട്. ഇത്തരം ഡാറ്റകൾ എല്ലാം തെറ്റാണെന്ന ഒരു മുൻവിധി പോലും സർക്കാരിനുണ്ട്. എന്നാൽ ഈ കണക്കുകൾ ശരിയാണെന്നു താൻ വിശ്വസിക്കുന്നു. ഭാവിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചല്ല, ഇപ്പോൾ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചാണു സംസാരിക്കേണ്ടതെന്നും അഭിജിത് ബാനർജി വ്യക്തമാക്കി.