22 ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ആക്രമങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാനാവില്ലെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ; ജവാന്മാർക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഛത്തിസ്ഗഡിലെ റായ്പുരിൽ ജവാന്മാർക്ക് നേരെയുള്ള അക്രമണത്തിന് പകരം ചോദിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. റായ്പൂരിൽ നിന്ന് 500 കിലോമീറ്റർ അകലെ ജോനാഗുഡ്ഡയ്ക്കടുത്തുള്ള വനത്തിലൂടെ നീങ്ങുന്ന സമയത്താണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ.) ബറ്റാലിയനിൽപ്പെട്ട മാവോവാദികൾ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ വെടിയുതിർത്തത്. ആക്രമണങ്ങൾ കൊണ്ട് സൈന്യത്തെ പിൻതിരിപ്പിക്കാനാവില്ലെന്നും പുതിയ ക്യാമ്പുകൾ തുറന്ന് പോരാട്ടം തുടരുമെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങ് വ്യക്തമാക്കി. മാവോവാദികൾ അവരുടെ അക്രമണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിശകലനം ചെയ്ത് അതിനുസൃതമായിട്ടായിരിക്കും തിരിച്ചടികൾ വിശകലനം ചെയ്യുക. […]